വെള്ളത്തില്‍ മുങ്ങി കേരളം: ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

Published : Aug 28, 2018, 09:27 AM ISTUpdated : Sep 10, 2018, 05:03 AM IST
വെള്ളത്തില്‍ മുങ്ങി കേരളം: ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

Synopsis

എത്രമേല്‍ ഭീകരമായ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. 

ദില്ലി: പ്രളയാനന്തരകേരളത്തിന്‍റെ ഞെട്ടിപ്പിക്കുന്ന അവസ്ഥ വെളിപ്പെടുത്തുന്ന  ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു. മധ്യകേരളത്തില്‍ പ്രളയം വരുത്തിയ നാശനഷ്ടങ്ങളുടെ തോത് ചിത്രത്തില്‍ വ്യക്തമായി മനസ്സിലാവും. 

കുട്ടനാടും ആലപ്പുഴ,കോട്ടയം,പത്തനംതിട്ട ജില്ലകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ഉപഗ്രഹചിത്രങ്ങളില്‍ കാണുന്നത്.  ഫെബ്രുവരി ആറിന് ലാന്‍ഡ്സാറ്റ് 8 ഉപഗ്രഹത്തില്‍ നിന്നും ആഗസ്റ്റ് 22-ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സെന്‍റിനല്‍-2 ഉപഗ്രഹത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

PREV
click me!

Recommended Stories

വാൽനക്ഷത്രത്തിന്‍റെ ഭ്രമണം വിപരീത ദിശയിലേക്ക് മാറിയത് പകർത്തി ഹബിൾ ദൂരദർശിനി
സൂര്യന്‍റെ ആഴങ്ങളിൽ നിന്നുള്ള ആ രഹസ്യം പുറത്ത്; സൗര കൊടുങ്കാറ്റുകളുടെ ഉറവിടം കണ്ടെത്തി