ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളം

Published : Sep 21, 2016, 05:42 AM ISTUpdated : Oct 04, 2018, 07:48 PM IST
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളം

Synopsis

ദില്ലി: ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ. ഒരു സര്‍​​വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ദില്ലിക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല സൈറ്റ് കാണുന്നത്. 

അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്. ഇന്ത്യയില്‍ ഒരു മിനിറ്റില്‍ 40000 പേര്‍ അശ്ലീല വെബ്‌സൈറ്റ് കാണുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇംഗ്ളണ്ടിനുമാണ്. 

സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപുകളും വ്യാപകമായതോടെ പ്രായഭേദമന്യേ തങ്ങള്‍ക്കിഷ്ടപ്പെട്ട സൈറ്റുകള്‍ കാണുവാനുള്ള അവസരം വര്‍ധിച്ചു. ഇഷ്ടപ്പെട്ട സൈറ്റുകളില്‍ പ്രധാനം അശ്ലീലെസെറ്റുകളാണ്. ഇന്ത്യയില്‍ ശരാശരി ഒമ്പത് മിനിറ്റ് 30 സെക്കന്‍ഡ് ഇത്തരം സൈറ്റ് കാണുന്നുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ ഇത് അഞ്ചുമുതല്‍ 6.5 മിനിറ്റുവരെയാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഐഫോൺ ഡ്യുവോ വാങ്ങാൻ പ്ലാനുണ്ടോ? പൊട്ടിയാൽ സ്‌ക്രീൻ മാറ്റാൻ വേണം 1.49 ലക്ഷം!
മാൻഹോളുകളിൽ നിന്നും ബഹിരാകാശത്തേക്ക്; തൊഴിലാളികളുടെ അന്തസുയർത്തിയ ജെൻറോബോട്ടിക്സിന് ഐഎസ്ആർഒ കരാർ, കേരളത്തിന് അഭിമാനനേട്ടം