എല്‍ജി കെ10, കെ10 പ്ലസ് എന്നിവ അവതരിപ്പിച്ചു

By Web DeskFirst Published Mar 2, 2018, 9:33 AM IST
Highlights
  • എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്ഫോണുകളായ കെ10, കെ10 പ്ലസ് എന്നിവ അവതരിപ്പിച്ചു

എല്‍ജിയുടെ പുതിയ സ്മാര്‍ട്ട്ഫോണുകളായ കെ10, കെ10 പ്ലസ് എന്നിവ അവതരിപ്പിച്ചു. ബാഴ്സിലോനയില്‍ സമാപിച്ച ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഈ ഫോണുകള്‍ അവതരിപ്പിച്ചത്. അറോറ ബ്ലാക്ക്, മറോക്കാ ബ്ലു. ടെറാ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്.

ആദ്യഘട്ടത്തില്‍ ഫോണ്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലാണ് എത്തുക. വൃത്യസ്തായ ഫീച്ചറുകളാണ് രണ്ടു സീരിസുകളിലും അവതരപ്പിച്ചിട്ടുള്ളത്. ക്യാമറയിലാണ് ഫോണിന്‍റെ പ്രധാന ഫീച്ചര്‍ ലോ ലൈറ്റ് നോയിസ് റിഡപ്ഷന്‍ ഓഫ്ഷനും എച്ച്.ഡി.ആര്‍.ഓപ്ഷനുമാണ്.  ക്യാമറാ ഫ്‌ളാഷ് ജംമ്പാണ് കെ.സീരിസിന്റെ മറ്റൊരു സവിശേഷധ. മൂന്നു സെക്കന്റിനുള്ളില്‍ 20 ചിത്രങ്ങള്‍വരെ പകര്‍ത്താന്‍ കഴിയുന്ന ക്യാമറായാണ് ഈ ഫോണിന്. ജിഫ് സംവിധാനത്തിലൂടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനും ഫീച്ചറുണ്ട്. ഫ്രണ്ട് ക്യാമറയിലും ഈ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നതാണ് എല്‍.ജി കെ.സീരിസിന്‍റെ പ്രത്യേകത.

എല്‍ജി കെ10 ന്‍റെയും 10 പ്ലസിന്‍റെയും പ്രധാന പ്രത്യേകതകള്‍ ഇവയാണ്. ചിപ്പ് സെറ്റ് 1.5 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സറാണ്. ഡിസ്പ്ലേ 5.3 ഇഞ്ച് എച്ച്ഡി ഇന്‍-സെല്‍ ടെച്ചാണ് റെസല്യൂഷന്‍ 1280X720 പിപിഐ ആണ്. കെ10 പ്ലസില്‍ 3ജിബി റാം, 32ജിബി കോംമ്പിനേഷനും ഒപ്പം എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയാണ്. കെ10 ല്‍ എത്തുമ്പോള്‍ ഇത് 2 ജിബി റാം, 16 ജിബി ഇന്‍റേണല്‍ മെമ്മറി കോമ്പിനേഷനാണ്, ഇതിലും അറോറ ബ്ലാക്ക്, മറോക്കാ ബ്ലു. ടെറാ ഗോള്‍ഡ്

കെ 10 പ്ലസില്‍ പ്രാന ക്യാമറ 13 എംപിയാണ്, മുന്‍ ക്യാമറ ഇരട്ട ക്യാമറ സെറ്റപ്പാണ് ഇതില്‍ ഒന്ന് 8 എംപിയും, വൈഡ‍് 5 എംപിയുമാണ്. ഇതേ സെറ്റപ്പ് തന്നെയാണ് കെ 10 പ്ലസിലും എല്‍ജി നല്‍കിയിരിക്കുന്നത്. 3,000 എംഎഎച്ച് എംബഡഡ് ബാറ്ററിയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 7 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 162 കിലോയാണ് ഫോണ്‍ ഭാരം. ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ അടക്കമുള്ള പ്രത്യേകതകളും ഈ ഫോണിലുണ്ട്.

click me!