വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദന മാറുന്നു

By Web DeskFirst Published Mar 1, 2018, 8:53 PM IST
Highlights
  • വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്, അതിന് പരിഹാരം

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്. അത് ഫോര്‍വേര്‍ഡ് സന്ദേശങ്ങളാണ്. അതായത്, നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്ള പലരും നിങ്ങള്‍ക്ക് ഒരേ സന്ദേശം തന്നെ അയക്കൂം. ചിലപ്പോ ചാരിറ്റി സന്ദേശമാകാം, ചിലപ്പോള്‍ എന്തെങ്കിലും ഉപദേശമാകാം, അല്ലെങ്കില്‍ കോമഡിയാകാം. പക്ഷെ ഒരേ സന്ദേശം തന്നെ വീണ്ടും വീണ്ടും കിട്ടിയാല്‍ മടുപ്പ് തന്നെയാണ്. ടെക്നോളിക്കല്‍ ഭാഷയില്‍ അത് സ്പാം എന്ന് പറയാം.

എന്നാല്‍ ഇതിന് എന്താണ് പരിഹാരം, ഇതാ അത്തരം ഒരു ഫീച്ചറാണ് വാട്ട്സ്ആപ്പിലെ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ടെസ്റ്റ് നടത്തിയിരിക്കുന്നത്. അതായത് നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ഒരു സന്ദേശം ലഭിച്ചാല്‍ അത് ഫോര്‍വേഡ് മെസേജ് എന്ന് വാട്ട്സ്ആപ്പ് എഴുതി കാണിക്കും. ഇതോടെ ഈസിയായി ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്യാം.

വാട്ട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് പതിപ്പ് വി2.18.67 ലാണ് ഫോര്‍വേഡഡ് മെസേജുകളെ നിയന്ത്രിക്കാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തന്നെ ഗ്രൂപ്പ് ഡിസ്ക്രിപ്ഷന്‍ എന്ന ഫീച്ചറും വാട്ട്സ്ആപ്പ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

click me!