
വിപണി കീഴടക്കാൻ ആപ്പിൾ സ്മാർട് വാച്ചുകളുടെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ വാച്ച് സീരീസ് 3 ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും. ഫോണിൻ്റെ സഹായമില്ലാതെ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. എൽടിഇ കണക്റ്റിവിറ്റിയുളളതായിരിക്കും ഇവ. പ്രശസ്ത ചിപ്പ് നിർമ്മാതാക്കളായ ഇൻ്റൽ ആണ് പുതിയ ആപ്പിൾ വാച്ചിന് ആവശ്യമായ എൽടിഇ മോഡം നിർമ്മിക്കുന്നത്.
എൽടിഇ സൗകര്യത്തോടെയുള്ള ആപ്പിള്‍ വാച്ചിന്റെ ബാറ്ററി ദൈർഘ്യം എങ്ങനെയായിരിക്കുമെന്ന സംശയം പലർക്കുമുണ്ട്. 4 ജി സൗകര്യം വരുന്നതോടെ മെസേജിങ്, മ്യൂസിക് സ്ട്രീമിങ്, ഇന്റർനെറ്റ് കണക്ഷൻ എന്നിവ ഫോണിൻ്റെ സഹായമില്ലാതെ തന്നെ ആപ്പിൾ വാച്ചിൽ ലഭിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam