വാട്സാപ്പില്‍ 1000 ജിബി ഡാറ്റ കിട്ടുമെന്ന സന്ദേശത്തിന് പിന്നിലെ സത്യം ഇതാണ്

By Web TeamFirst Published Aug 1, 2019, 7:11 PM IST
Highlights

1000 ജിബി സൗജന്യമായി നല്‍കുന്നെന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

പത്താം വാര്‍ഷികത്തില്‍ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. സന്ദേശം സത്യമല്ലെന്നും തട്ടിപ്പിനിരയാവരുതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് ബിസിനസ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

1000 ജിബി സൗജന്യമായി നല്‍കുന്നെന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് കഴിയുമ്പോള്‍ വരുന്ന സര്‍വ്വേ പൂര്‍ത്തിയാക്കുകയും സന്ദേശം 30 പേര്‍ക്ക് വാട്സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു വ്യാജ പ്രചാരണം.

നിലവില്‍ സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ലഭിക്കുന്നതിനായി മാത്രമാണ് സന്ദേശത്തിന് ഒപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നതെന്നും മാല്‍വെയറുകള്‍ ഇതിന് പിന്നിലുള്ളതായി കണ്ടെത്താനായില്ലെന്നും ഇസെറ്റിലെ ഗവേഷകര്‍ പറഞ്ഞു. ഈ സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുതെന്നും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

 

click me!