ഒരു 'ആമസോണ്‍' പ്രണയകഥ; വിവാഹ മെഹന്തിയിൽ കമ്പനിയുടെ ലോഗോ ചാര്‍ത്തി നവവധു, വൈറലായി വീഡിയോ

Published : Feb 18, 2026, 10:22 AM IST
Amazon Love Story

Synopsis

ആമസോൺ ഇന്ത്യയിൽ സഹപ്രവർത്തകരായിരിക്കെ പ്രണയത്തിലായ പ്രിയൻഷി ശ്രീമാലും രജത് വർമ്മയും വിവാഹിതരായി. തങ്ങളുടെ പ്രണയത്തിന് തുടക്കമിട്ട സ്ഥാപനത്തെ ആദരിക്കാനായി, വധുവായ പ്രിയൻഷി വിവാഹച്ചടങ്ങിൽ കൈയിലെ മെഹന്തിയിൽ ആമസോണിന്റെ പ്രശസ്തമായ ലോഗോയും ഉൾപ്പെടുത്തി.

ദില്ലി: ആമസോൺ ഇന്ത്യയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത യുവതിയുടെയും യുവാവിന്‍റെയും വിവാഹകഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയൻഷി ശ്രിമാൽ എന്ന യുവതിയും രാജത് വർമ്മയും സഹപ്രവർത്തകരായി ജോലി ചെയ്യുന്നതിനിടെയാണ് പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയമായി വളർന്നു. അവരുടെ പ്രണയത്തിന് തുടക്കമായ സ്ഥാപനത്തെ ആദരിക്കാൻ, വിവാഹച്ചടങ്ങിൽ പ്രിയൻഷി തന്‍റെ കൈയിലെ മെഹന്തിയിൽ ആമസോണിന്‍റെ പ്രശസ്തമായ ‘സ്മൈൽ’ ലോഗോ ഉൾപ്പെടുത്തി. പരമ്പരാഗത വധുവിന്‍റെ അലങ്കാര രൂപകൽപ്പനകളോടൊപ്പം അതീവ നൈപുണ്യത്തോടെ ആ ലോഗോ ഹെന്ന ഉപയോഗിച്ച് വരച്ചിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ഒരു ആമസോണ്‍ പ്രണയം

ഇൻസൈഡ് ആമസോൺ എന്ന ഔദ്യോഗിക അക്കൗണ്ടാണ് ഈ പ്രത്യേക നിമിഷം പങ്കുവെച്ചത്. കമ്പനിയിലെ ജീവനക്കാരുടെ ജീവിത കഥകളും ആമസോണിന്‍റെ പിന്നാമ്പുറ കഥകളും മറ്റും പങ്കുവെക്കുന്ന ഈ പ്ലാറ്റ്ഫോം പ്രിയൻഷിയുടെ കൈയിൽ സൂക്ഷ്മമായി വരച്ച ലോഗോ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്‌തു. ഈ അക്കൗണ്ടിനെ ജെഫ് ബസോസ് ഉൾപ്പെടെ പിന്തുടരുന്നു എന്നതും ശ്രദ്ധേയമാണ്. വീഡിയോയിൽ "ആമസോണിയൻസ് വിവാഹിതരാകുമ്പോൾ" (“When Amazonians get married”) എന്ന വാക്കുകളും ഉൾപ്പെടുത്തിയിരുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ദമ്പതികളുടെ സൃഷ്‍ടിപരമായ ആദരവിനെ പ്രശംസിച്ചു. രാജത് വർമ്മ കമന്‍റിൽ “എന്‍റെ പ്രിയൻഷിയെ കണ്ടുമുട്ടാൻ ഇടയായ സ്ഥലമായ അമസോണിനോട് എന്നും നന്ദിയുണ്ട്” എന്ന് കുറിച്ചു. പ്രിയൻഷിയും ഇൻസൈഡ് ആമസോൺ ടീമിനോട് നന്ദി അറിയിച്ചു. അവരുടെ ജീവിതത്തിലെ പ്രത്യേക നിമിഷം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിച്ചതിന് നന്ദി രേഖപ്പെടുത്തി.

 

 

ലോകത്തിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന കോർപ്പറേറ്റ് ചിഹ്നങ്ങളിൽ ഒന്നാണ് ആമസോണിന്‍റെ ‘സ്മൈൽ’ ലോഗോ. ഉപഭോക്തൃ സംതൃപ്‌തിയും പോസിറ്റീവ് ഷോപ്പിംഗ് അനുഭവങ്ങളും പ്രതിനിധീകരിക്കുന്ന ഒരു ലളിതമായ പുഞ്ചിരി പോലെയാണിതിന്‍റെ ഡിസൈൻ. ചെറിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന കമ്പനിയുടെ പേരിനൊപ്പം A മുതൽ Z വരെ നീളുന്ന ഓറഞ്ച് നിറത്തിലുള്ള വളഞ്ഞ ആരോമാർക്കാണ് ലോഗോയിലെ പ്രധാന ഘടകം. ഇത് ഉപഭോക്തൃ സംതൃപ്‍തിയെയും സന്തോഷകരമായ ഷോപ്പിംഗ് അനുഭവത്തെയും സൂചിപ്പിക്കുന്നു. A മുതൽ Z വരെയുള്ള അമ്പടയാളം പ്ലാറ്റ്ഫോമിൽ ലഭ്യമായ വിശാലമായ ഉൽപ്പന്ന ശേഖരത്തെയും പ്രതിനിധീകരിക്കുന്നു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഡിസൈൻ സ്ഥാപനമായ ടർണർ ഡക്ക് വർത്ത് ആണ് ഈ ലോഗോ രൂപകൽപ്പന ചെയ്തത്. ഷോപ്പിംഗ് സന്തോഷവും വിശ്വാസവും പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യരൂപം സൃഷ്‍ടിക്കുകയെന്നതായിരുന്നു ഡിസൈനിന്‍റെ ലക്ഷ്യം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സംതിങ് എറർ'; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ യൂട്യൂബ് പ്രവര്‍ത്തനരഹിതം, ഹോം പേജ് ആക്‌സസ് ചെയ്യാനാവുന്നില്ല
നമ്മുടെ ഭൂമിക്ക് വയസ്സ് നാലര ബില്യൺ; വാസയോഗ്യമായി തുടരാൻ ഇനി എത്ര കാലം?