വാട്സ്ആപ്പ് ഇനി കളര്‍ഫുള്‍, ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു; എങ്ങനെ പുത്തന്‍ ലുക്ക് കൊണ്ടുവരാം?

Published : Feb 16, 2025, 11:20 AM ISTUpdated : Feb 16, 2025, 11:24 AM IST
വാട്സ്ആപ്പ് ഇനി കളര്‍ഫുള്‍, ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു; എങ്ങനെ പുത്തന്‍ ലുക്ക് കൊണ്ടുവരാം?

Synopsis

വാട്സ്ആപ്പില്‍ എങ്ങനെ പുതിയ ചാറ്റ് തീമുകളും പശ്ചാത്തലങ്ങളും സെറ്റ് ചെയ്യാം എന്ന് വിശദമായി നോക്കാം 

തിരുവനന്തപുരം: സമീപകാലത്ത് ഏറെ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ട്, ഫില്‍ട്ടറുകള്‍, ഇവന്‍റ് ഷെഡ്യൂള്‍ അടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിലേക്ക് വന്നിരുന്നു. ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപ്പിലേക്ക് വന്നിരിക്കുകയാണ്. വൈകാതെ തന്നെ ആഗോളതലത്തിലുള്ള എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും. 

വീണ്ടും അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

വാട്‌സ്ആപ്പില്‍ മെറ്റ ചാറ്റ് തീമുകളും ചാറ്റ് ബാക്ക്‌ഗ്രൗണ്ടുകള്‍ക്കായി വാള്‍പേപ്പറുകളും അവതരിപ്പിച്ചു. പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ ക്യാമറ റോളില്‍ നിന്ന് ഒരു ബാക്ക്‌ഗ്രൗണ്ട് തെരഞ്ഞെടുത്ത് ആഡ് ചെയ്യുകയുമാവാം. ഇനി മുതല്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റ് തീമുകള്‍ ആഡ് ചെയ്ത് ചാറ്റ് എക്സ്‌പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കാം. വര്‍ണാഭമായ കളര്‍ പാറ്റേണില്‍ ഓരോ ചാറ്റിലും ഇത്തരത്തില്‍ വാള്‍പേപ്പറുകള്‍ നല്‍കാനാകും. ഇത് വാട്സ്ആപ്പ് ചാറ്റ് ഇന്‍റഫേസ് കൂടുതല്‍ വ്യക്തിഗതമാക്കും. വാട്സ്ആപ്പ് നല്‍കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ്‌ തീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വളരെ കുറച്ച് പ്രീ-സെറ്റ് തീമുകളെ ഇന്‍സ്റ്റയിലുള്ളൂ. 

വാട്‌സ്ആപ്പ് ചാറ്റ് തീം എങ്ങനെ മാറ്റാം? 

ഇതിനായി ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്സ്ആപ്പ് തുറക്കുക. ഇതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് (Chats) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ (Default Chat Theme) പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്. 

Read more: വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍