മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നു

Published : Mar 14, 2025, 02:03 PM IST
മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നു

Synopsis

'ത്രഡഡ് മെസേജ് റിപ്ലൈകള്‍' എന്ന പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവരുന്നു, എന്താണ് ഈ ഫീച്ചറിന്‍റെ പ്രത്യേകതകള്‍ 

കാലിഫോര്‍ണിയ: മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് മറ്റൊരു ഫീച്ചറിന്‍റെ പണിപ്പുരയില്‍. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ 'ത്രഡഡ് മെസേജ് റിപ്ലൈകള്‍' (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. 

വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയില്‍ 'ത്രഡഡ് മെസേജ് റിപ്ലൈ' ഫീച്ചര്‍ കാണാം. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനല്‍ മെസേജുമായി കണക്റ്റ് ചെയ്ത് കാണാന്‍ ഇതുവഴിയാകും. ഒരുപാട് ചാറ്റുകള്‍ സ്‌ക്രോള്‍ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കുക എന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. എന്നാല്‍ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളില്‍ ഒരുപക്ഷേ ഈ ഫീച്ചര്‍ വിജയമായേക്കും. 

വാട്സ്ആപ്പിന്‍റെ പുത്തന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ സാധാരണ യൂസര്‍മാരുടെ ഉപയോഗത്തിനായി മെറ്റ എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ ആദ്യ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ആഗോളതലത്തില്‍ അവതരിപ്പിക്കുക. ഇത് കൂടാതെ മറ്റ് പല പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയിലുമാണ് വാട്സ്ആപ്പ്.

Read more: മെറ്റ എഐ ഉപയോഗിച്ച് ഗ്രൂപ്പ് പ്രൊഫൈൽ ചിത്രങ്ങൾ നിര്‍മ്മിക്കുന്ന ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു