ഫോണിന്‍റെ സിഗ്നല്‍ കാണിക്കുന്ന കട്ടകള്‍ ഉടന്‍ അപ്രത്യക്ഷമാകും?

By Web DeskFirst Published Dec 25, 2017, 7:55 PM IST
Highlights

അടുത്തഘട്ടത്തിലുള്ള ആന്‍ഡ്രോയ്ഡ് അപ്ഡേഷനില്‍ ഫോണിന്‍റെ സിഗ്നല്‍ ശേഷി മറയ്ക്കപ്പെടും എന്ന് റിപ്പോര്‍ട്ട്. അതായത് ആന്‍ഡ്രോയ്ഡ് ഓറിയോയ്ക്ക് ശേഷമുള്ള ആന്‍ഡ്രോയഡ് P യില്‍ ആയിരിക്കും ഈ പ്രത്യേകത എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങളില്‍ വരുന്ന അഭ്യൂഹം.

ചില ടെലികോം ഓപ്പറേറ്റര്‍മാരുടെ ആവശ്യമാണ് ഇത്തരം ഒരു ഫീച്ചര്‍ ആഡ് ചെയ്യാന്‍ ഗൂഗിളിനെ പ്രേരിപ്പിക്കുന്നത് എന്നാണ് എക്സ്ഡിഎ ഡെവലപ്പേര്‍സ് പറയുന്നത്.  ഫോണിന്‍റെ സ്ക്രീനില്‍ നിന്നും സിഗ്നല്‍ കാണിക്കുന്ന ഐക്കണ്‍ എടുത്തു കളയുന്ന ഗൂഗിള്‍ എന്നാല്‍ പ്ലേ സ്റ്റോറില്‍ സിഗ്നല്‍ശേഷി അളക്കാനുള്ള ആപ്പുകള്‍ ലഭ്യമാക്കും.

ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോക്താവിന് ഉപയോഗിക്കാം. ഇപ്പോള്‍ പല ഫോണിലും കാണിക്കുന്ന സിഗ്നല്‍ ശേഷി ശരിയല്ലെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് തന്നെ അഭിപ്രായമുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഇത് നടപ്പിലാകുമോ എന്നത് സംബന്ധിച്ച് വ്യക്തത കുറവുണ്ട്. കാരണം ഉപഭോക്ത ക്ഷേന നിയമങ്ങള്‍ കര്‍ശ്ശനമായ രാജ്യങ്ങളില്‍ ഈ അപ്ഡേറ്റ് വലിയ പ്രശ്നം സൃഷ്ടിച്ചേക്കാം.

click me!