മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നിലച്ചു

By Web DeskFirst Published Jul 2, 2016, 7:31 AM IST
Highlights

തിരുവനന്തപുരം: മൊബൈൽ നെറ്റ്‌വർക്കുകൾ കൂട്ടത്തോടെ പണിമുടക്കി. പ്രധാന മൊബൈൽ നെറ്റ് വർക്കുകളായ ഐഡിയ അടക്കമുള്ള നെറ്റ്വര്‍ക്കുകളിലാണ് കാര്യമായ തടസം നേരിടുന്നതായി സോഷ്യല്‍ മീഡിയയില്‍ പരാതി ഉയര്‍ന്നിട്ടുള്ളത്.

കോൾ വിളിക്കാനോ ഇന്‍റര്‍നെറ്റ് കണക്ട് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് പരാതി. ഇന്‍കമിംഗ് കോൾ വരുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കസ്റ്റമർ കെയറിലേക്ക് വിളിച്ചിട്ടും കണക്ട് ആകുന്നില്ല. ഇന്നു രാവിലെ മുതലാണ് ഈ പ്രതിഭാസം കാണപ്പെട്ടത്.

തുടക്കത്തിൽ ആരും ഇക്കാര്യം ഗൗരവത്തിലെടുത്തില്ല. താൽക്കാലികമെന്നു കരുതി വിട്ടു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും നെറ്റ്‌വർക്ക് ലഭിക്കാതായതോടെ ആളുകൾ വ്യാപകമായി പരാതി പറയാന്‍ തുടങ്ങി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നെറ്റ്വര്‍ക്കുകള്‍ എന്നാണ് അറിയുന്നത്. അതേ സമയം ഐഡിയയുടെ ഓഫീസ് ചില ഉപയോക്താക്കള്‍ ഉപരോധിച്ചു. നെറ്റ്‍വർക്ക് തകരാറിനെത്തുടർന്ന് സേവനം നിലച്ചതിൽ പ്രതിഷേധിച്ചാണ് ഉപഭോക്താക്കളുടെ ഉപരോധം .

click me!