
ദില്ലി: മോട്ടോ ഇ3 പവർ ഇന്ത്യയില്‍ ഇറങ്ങി, കഴിഞ്ഞ ദിവസം മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ഫോണ്‍ വിതരണം തുടങ്ങി, 7,999 രൂപയാണ് ഫോണിന്‍റെ വില. മോട്ടേ ഇ ത്രീയെ അപേക്ഷിച്ച് കൂടിയ ബാറ്ററി ശേഷിയാണ് ഇ3 പവറിന്‍റെ പ്രത്യേകത. 3500 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി. 2ജിബിയാണ് പവറിന്‍റെ റാം ശേഷി. 16 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. 32 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.
5-ഇഞ്ച് എച്ച്ഡി സ്ക്രീന്‍ ആണ് പവറിനുള്ളത്. 720x1280 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 64-ബിറ്റ് വണ്‍ ജിഗാഹെര്‍ട്സ് ക്വാഡ്–കോർ മീഡിയടെക് പ്രൊസസ്സറാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്, എല്‍ഇഡി ഫ്ലാഷോടു കൂടിയ 8-മെഗാപിക്സൽ പിന്‍ക്യാമറയും, 5 മെഗാപിക്സൽ സെൽഫി ക്യാമറ പവറിലുണ്ട്.
ജലത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിങ്, 4G കണക്ടിവിറ്റി, വോയ്സ് എല്‍ഇടി സപ്പോർട്ട് എന്നിവയുമുള്ള മോട്ടോ ഇ ത്രീ പവറിനുണ്ട്. വെറും പതിനഞ്ചു മിനിറ്റുകള്‍ ചാര്‍ജ് ചെയ്താല്‍ അഞ്ചു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്നാണ് മോട്ടറോളയുടെ അവകാശവാദം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam