- Home
- Technology
- Gadgets (Technology)
- ഐഫോണുകള്‍ വാങ്ങാന്‍ ബെസ്റ്റ് ടൈം? 2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളുടെ സമ്പൂര്‍ണ പട്ടിക
ഐഫോണുകള്‍ വാങ്ങാന്‍ ബെസ്റ്റ് ടൈം? 2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളുടെ സമ്പൂര്‍ണ പട്ടിക
ഐഫോണ്‍ പ്രേമികളെ സംബന്ധിച്ച് ഏറെ ആകാംക്ഷ നിറഞ്ഞ വര്‍ഷമാണ് 2026. ആപ്പിള്‍ ഈ വര്‍ഷം വിപണിയില്‍ എത്തിക്കാനിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഏതൊക്കെയെന്ന് വിശദമായി അറിയാം. ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിളായ ഐഫോണ്‍ ഫോള്‍ഡ് ഇതിലെ ഏറ്റവും ആകര്‍ഷണം.

ഐഫോണ്‍ 17ഇ
2026ല്‍ ആദ്യം പുറത്തിറങ്ങുന്ന ഐഫോണ്‍ മോഡലായിരിക്കും ഐഫോണ്‍ 17ഇ. ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന വിശേഷണമുള്ള ഐഫോണ്‍ 17ഇ വിപണിയിലെത്തുന്നതോടെ ഐഫോണ്‍ 17 ലൈനപ്പ് പൂര്‍ത്തിയാവും. ഡൈനാമിക് ഐലന്‍ഡ്, പുതിയ എ-സീരീസ് ചിപ്, കനം കുറഞ്ഞ ബെസ്സലുകള്‍, മാഗ്‌സേഫ് ചാര്‍ജിംഗ് പിന്തുണ എന്നിവ ഐഫോണ്‍ 17ഇയില്‍ പ്രതീക്ഷിക്കാം.
ഐഫോണ്‍ 18 പ്രോ
2026 സെപ്റ്റംബറില്‍ ആപ്പിള്‍ പുറത്തിറക്കുന്ന ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായിരിക്കും ഐഫോണ്‍ 18 പ്രോ. എ20 പ്രോ ചിപ്പില്‍ തയ്യാറാക്കുന്ന ഐഫോണ്‍ 18 പ്രോ വലിയ ബാറ്ററിയും ഉള്‍ക്കൊള്ളിച്ചേക്കും. ഏറ്റവും മികച്ച പ്രകടനവും ക്യാമറ നിലവാരവും ഉള്‍പ്പെടുത്തുമ്പോഴും ഐഫോണ്‍ 18 പ്രോ ദിനേനയുള്ള ഉപയോഗത്തിനായി ഉള്ളതരത്തിലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോണ്‍ 18 പ്രോ മാക്‌സ്
ആപ്പിളിന്‍റെ ഏറ്റവും പ്രീമിയം സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 18 പ്രോ മാക്‌സ് വലിയ ഡിസ്‌പ്ലെയും കൂടുതല്‍ ബാറ്ററി ലൈഫും നല്‍കുന്ന തരത്തിലായിരിക്കും. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റി ഐഫോണ്‍ 18 പ്രോ മാക്സില്‍ വരുമെന്നാണ് ആദ്യ സൂചനകള്‍. ഉയര്‍ന്ന വിലയ്‌ക്കുള്ള മതിപ്പ് നല്‍കുന്ന വിധത്തില്‍ ഉപയോഗം ഐഫോണ്‍ 18 പ്രോ മാക്‌സ് യൂസര്‍മാര്‍ക്ക് നല്‍കും. 2026 സെപ്റ്റംബറില്‍ തന്നെയായിരിക്കും ഐഫോണ്‍ 18 പ്രോ മാക്‌സ് ലോഞ്ച്.
ഐഫോണ്‍ ഫോള്‍ഡ്
ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ ഫോള്‍ഡ്. ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം സെപ്റ്റംബറില്‍ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. ബുക്ക്-സ്റ്റൈലിലുള്ള ഡിസൈനും വലിയ ഇന്നര്‍ ഡിസ്‌പ്ലെയുമാണ് ഐഫോണ്‍ ഫോള്‍ഡിന് പറഞ്ഞുകേള്‍ക്കുന്നത്. ആപ്പിളിന്‍റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം അളക്കപ്പെടുന്ന ഉല്‍പ്പന്നമായിരിക്കും ആപ്പിള്‍ ഫോള്‍ഡ് ഫോണ്‍.
ഐഫോണ്‍ 18 ലോഞ്ച് എപ്പോള്‍?
ആപ്പിള്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഹാന്‍ഡ്‌സെറ്റിന്‍റെ ലോഞ്ച് 2027 ആദ്യത്തേക്ക് നീട്ടിവയ്‌ക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഐഫോണുകളുടെ പതിവ് ലോഞ്ച് വിന്‍ഡോയില്‍ നിന്നുള്ള വന്‍ മാറ്റമായിരിക്കും ഇത്.

