ഐഫോണ്‍ 7 വെറും കോമഡിയല്ലെ ചേട്ടാ.. ലെനോവയുടെ വീഡിയോ ഹിറ്റാകുന്നു

By Web DeskFirst Published Sep 16, 2016, 11:42 AM IST
Highlights

ആപ്പിള്‍ ഐഫോണ്‍ 7, സാംസങ്ങിന്‍റെ പുതിയ ഗ്യാലക്സി എസ് 7ന്‍ എന്നീ ഫോണുകളെ കളിയാക്കി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവയുടെ യൂ ട്യൂബ് വീഡിയോ. 'സ്‌കിപ്പ് ദി സെവന്‍സ്' എന്ന പേരിലുള്ള പ്രചരണം തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ മോട്ടോ ഇസെഡ് മറ്റ് ഫോണുകളെക്കാള്‍ മെച്ചമാണെന്ന് പറയുന്നു.

കഴിഞ്ഞയാഴ്ച ആപ്പിള്‍ ഐഫോണിന്‍റെ ഏഴാം പതിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ സാംസങ്ങിന്‍റെയും ആപ്പിളിന്‍റെയും ഫോണുകളെക്കാള്‍ മികച്ചതാണ് തങ്ങള്‍ മോട്ടോ ഇസഡില്‍ മോട്ടോ മോഡ് എന്ന സവിശേഷതയാണ് ലെനോവ ചൂണ്ടിക്കാട്ടുന്നത്. ക്യാമറ, ബാറ്ററി എന്നിവയെല്ലാം മികച്ചതാണെന്ന് രണ്ടു മിനിറ്റ് നീളുന്ന വീഡിയോയില്‍ ലെനോവ ചൂണ്ടിക്കാട്ടുന്നു. 

ഐഫോണ്‍ ആരാധകര്‍ മോട്ടോ മോഡ് വരുന്ന മോട്ടോ ഇസഡിലേക്ക് മാറാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്. മോട്ടോ ഇസെഡ് ഫോണിന്‍റെ നിര്‍മ്മാതാക്കള്‍ ഒരു മുറിയില്‍ ഇരിക്കുന്നതും ഐഫോണ്‍ യൂസര്‍മാര്‍ക്ക് മോട്ടോ ഇസഡ് സ്മാര്‍ട്ട്‌ഫോണ്‍ പരിചയപ്പെടുത്തുന്നതുമാണ് വീഡിയോ. ഹാന്‍ഡ്‌സെറ്റ് ഒരു പ്രൊജക്ടര്‍ പോലെ വര്‍ക്ക് ചെയ്യുന്നതും ജെബിഎല്‍ ശബ്ദസാങ്കേതികതയില്‍ ഉപയോഗിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. 

ഇതിനൊപ്പം ഐഫോണ്‍ 7, 7 പ്‌ളസ് ഫോണുകളുടെ ബാറ്ററി ലൈഫും താരതമ്യം ചെയ്യുന്നുണ്ട്. മോട്ടോയുടെ പവര്‍പാക്ക് മോഡില്‍ 22 മണിക്കൂര്‍ അധിക ബാറ്ററി ലൈഫ് ഉണ്ടെന്നും ഐഫോണ്‍ 7 നില്‍ അത് വെറും രണ്ടു മണിക്കൂറും ഒരു മണിക്കുര്‍ മാത്രമാണ് അധികം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും വീഡിയോ ഹിറ്റാണ്.

 

click me!