യൂട്യൂബിൽ 'മാജിക്'; വീഡിയോ ക്വാളിറ്റി ഇനി വേറെ ലെവൽ! എഐ സൂപ്പർ റെസല്യൂഷൻ ഫീച്ചർ അവതരിപ്പിച്ചു

Published : Nov 02, 2025, 03:12 PM IST
YouTube

Synopsis

യൂട്യൂബ് 'സൂപ്പർ റെസല്യൂഷൻ' എന്ന പേരിൽ പുതിയ എഐ ഫീച്ചർ അവതരിപ്പിക്കുന്നു. ഇത് കുറഞ്ഞ റെസല്യൂഷനിലുള്ള വീഡിയോകളുടെ ഗുണനിലവാരം എച്ച്‍ഡിയിലേക്കും പിന്നീട് 4Kയിലേക്കും ഓട്ടോമാറ്റിക്കായി ഉയർത്തും. 

ടുത്തകാലത്തായി യൂട്യൂബ് നിരവധി എഐയിൽ പ്രവർത്തിക്കുന്ന സവിശേഷതകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കമ്പനി വീഡിയോ ഗുണനിലവാരം ഉയർത്താനും എഐയെ ഉപയോഗിക്കാൻ പോകുന്നു. കമ്പനി വരും ആഴ്ചകളിൽ മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ 'സൂപ്പർ റെസല്യൂഷൻ' ഫീച്ചർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ഫീച്ചർ ഉപയോഗിച്ച്, യൂട്യൂബ് വീഡിയോ ഗുണനിലവാരം ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തും. 1080p-യിൽ താഴെയുള്ള റെസല്യൂഷനിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ, യൂട്യൂബിന്റെ എഐ മോഡൽ അത് തിരിച്ചറിയുകയും അതിന്റെ ഗുണനിലവാരം എച്ച്‍ഡി അല്ലെങ്കിൽ 4K-യിലേക്ക് ഉയർത്തുകയും ചെയ്യും.

യൂട്യൂബിന്‍റെ എഐ സിസ്റ്റം വീഡിയോ നിലവാരം സ്വയം കണ്ടെത്തും. ഒരു വീഡിയോ കുറഞ്ഞ റെസല്യൂഷനിൽ ആണെങ്കിൽ അതിനെ കൂടുതൽ വ്യക്തമാക്കുന്നതിനായി എഐ മോഡലിന്റെ സഹായത്തോടെ ഈ സവിശേഷത വീഡിയോയെ അപ്‌സ്കെയിൽ ചെയ്യും. തുടക്കത്തിൽ ഈ ഫീച്ചർ എസ്‍ഡി (സ്റ്റാൻഡേർഡ് ഡെഫനിഷൻ) വീഡിയോകളെ എച്ച്‍ഡി (ഹൈ ഡെഫനിഷൻ) ലേക്ക് പരിവർത്തനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് യൂട്യൂബ് പറയുന്നു. പിന്നീട്, ഇത് 4K റെസല്യൂഷനിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതികളും ഉണ്ട്. ഈ പ്രക്രിയ പൂർണ്ണമായും ഓട്ടോമാറ്റിക്കായിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കണ്ടന്‍റ് ക്രിയേറ്റേഴ്സിന് അവരുടെ വീഡിയോകൾക്കായി ഈ സവിശേഷത ഓഫാക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

ഈ ഫീച്ചറിന്‍റെ പ്രധാന പ്രത്യേകത, കാഴ്ചക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട വീഡിയോ നിലവാരം തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ്. സൂപ്പർ റെസല്യൂഷൻ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന അപ്‌സ്‌കെയിൽ ചെയ്‌ത വീഡിയോകൾ അവർക്ക് കാണാനോ യഥാർത്ഥ നിലവാരത്തിൽ വീഡിയോകൾ ആസ്വദിക്കാനോ കഴിയും. ഇത് പഴയ വീഡിയോ ഉള്ളടക്കം അപ്‌ഗ്രേഡ് ചെയ്യുകയും ഉപയോക്താക്കൾക്ക് മികച്ച ദൃശ്യാനുഭവം നൽകുകയും ചെയ്യും. പ്രത്യേകിച്ച് പഴയതോ കുറഞ്ഞ റെസല്യൂഷൻ ഉള്ളതോ ആയ റെക്കോർഡിംഗ് നിലവാരമുള്ള വീഡിയോകൾക്ക് ഇത് വളരെ ഗുണം ചെയ്യും. 

 

 

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്