റെഡ്മീ നോട്ട് 7 പ്രോ ഇറങ്ങുന്നു: വിലയും മറ്റു വിവരങ്ങളും

By Web TeamFirst Published Jan 13, 2019, 5:49 PM IST
Highlights

ഈ സ്മാര്‍ട്ട്ഫോണില്‍ സോണി ഐഎംഎക്സ് 586 സെന്‍സറോടെയുള്ള 48 എംപി ക്യാമറയാണ് പ്രധാന പ്രത്യേകത. 
 

ദില്ലി: ഷവോമിയുടെ റെഡ്മീ നോട്ട് 7 പ്രോ ഫെബ്രുവരി മാസത്തില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഗിസ്മോ ചൈനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 5നായിരിക്കും ഈ ഫോണ്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. ഈ സ്മാര്‍ട്ട്ഫോണില്‍ സോണി ഐഎംഎക്സ് 586 സെന്‍സറോടെയുള്ള 48 എംപി ക്യാമറയാണ് പ്രധാന പ്രത്യേകത. 

കഴിഞ്ഞ ദിവസം ഇറങ്ങിയ റെഡ്മീ നോട്ട് 7 ല്‍ തന്നെ  സോണി ഐഎംഎക്സ് 586 സെന്‍സര്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതിന്‍റെ ചില കരാര്‍ പ്രകാരം അത് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത് പരിഹരിച്ച് അടുത്ത മാസം ഇറങ്ങുന്ന നോട്ട് 7 പ്രോയില്‍ സോണി സെന്‍സര്‍ തന്നെ ഷവോമി ഉള്‍പ്പെടുത്തും എന്നാണ് സൂചന.

4ജിബി റാം പതിപ്പില്‍ ഈ ഫോണില്‍ ചിപ്പായി സ്നാപ്ഡ്രാഗണ്‍ 710 പ്രോസ്സര്‍ ആയിരിക്കും ഉപയോഗിക്കുക എന്നാണ് സൂചന. 6.3 ഇഞ്ച് ആയിരിക്കും സ്ക്രീന്‍ വലിപ്പം. 1080x2340 ആണ് സ്ക്രീന്‍ റെസല്യൂഷന്‍. ഐപിഎസ് എല്‍സിഡി ആയിരിക്കും സ്ക്രീന്‍. 48 MP + 5 MP ഡ്യൂവല്‍ സെറ്റപ്പായിരിക്കും പിന്നിലെ ക്യാമറകള്‍. 

20 എംപിയായിരിക്കും മുന്നിലെ ക്യാമറ. 4100 എംഎഎച്ച് ബാറ്ററി ക്യൂക്ക് ചാര്‍ജിംഗ് സംവിധാനത്തോടെയായിരിക്കും. യുഎസ്ബി സി ടൈപ്പ് ആയിരിക്കും. 14,990 രൂപയ്ക്ക് അടുത്തോ, ഇതില്‍ നിന്നും 1500 രൂപ അധികമോ ആയിരിക്കും ഫോണിന്‍റെ വില.

click me!