നോക്കിയ എക്സ് 6 പോളാര്‍ വൈറ്റ് പുറത്തിറങ്ങി

Web Desk |  
Published : Feb 03, 2022, 04:45 PM ISTUpdated : Mar 22, 2022, 07:19 PM IST
നോക്കിയ എക്സ് 6 പോളാര്‍ വൈറ്റ് പുറത്തിറങ്ങി

Synopsis

എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കിയ ഫോണ്‍ പരമ്പരയിലെ പുതിയ മിഡ് റേഞ്ച് ഫോണ്‍ രംഗത്ത് ഇറങ്ങി

ബിയജിംഗ്: എച്ച്എംഡി ഗ്ലോബലിന്‍റെ നോക്കിയ ഫോണ്‍ പരമ്പരയിലെ പുതിയ മിഡ് റേഞ്ച് ഫോണ്‍ രംഗത്ത് ഇറങ്ങി. നോക്കിയ എക്സ് 6 ന്‍റെ പുതിയ മോഡലാണ് ചൈനീസ് വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യന്‍ രൂപ 17,000 രൂപയ്ക്ക് അടുത്താണ് ഈ ഫോണിന് വില വരുക. നോക്കിയ എക്സ്6 പോളാര്‍ വൈറ്റാണ് ഈ ഫോണ്‍. ഒരു വേരിയന്‍റ് മാത്രമേ ഈ മോഡലിന് ഉള്ളൂ. ഇതിന്‍റെ റാം ശേഷി 6 ജിബിയും, ഇന്‍റേണല്‍ മെമ്മറി 6ജിബിയുമാണ്.

ഈ മോഡലിന്‍റെ തന്നെ ഡാര്‍ക്ക് ബ്ലൂ, സ്റ്റെറി ബ്ലാക്ക് മോഡലുകള്‍ നേരത്തെ ചൈനീസ് വിപണിയില്‍ എത്തിയിരുന്നു. ഇവയ്ക്ക് 6ജിബി പതിപ്പിന് പുറമേ 4 ജിബി പതിപ്പുകളും ലഭിക്കും. ഈ എക്സ് 6 പോളാര്‍ വൈറ്റ് ഇന്ത്യയില്‍ എത്തുമോ എന്നാണ് റിപ്പോര്‍ട്ട്. 

നോക്കിയ എക്സ് 6, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്‍റെ സ്ക്രീന്‍ അനുപാതം 19:9 ആണ്.  1080x2280 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍.  2.5 ഡി കര്‍വ്ഡ് ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭിക്കും.  ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ജഡ്രാഗണ്‍ 636 ആണ് ഫോണിന്‍റെ പ്രോസസ്സര്‍. അഡ്രിനോ 509 ഗ്രാഫിക് പ്രോസ്സര്‍ യൂണിറ്റാണ് ഫോണിനുള്ളത്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇത് സാംസങിനുള്ള പണി; മടക്കില്ലാത്ത സ്ക്രീനുമായി ഫൈന്‍ഡ് എന്‍6 വരുന്നു, സവിശേഷതകള്‍ വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!