ഫ്രീ വൈഫൈ കിട്ടിയാല്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരും ചെയ്യുന്നത്

Published : Jul 24, 2017, 09:56 AM ISTUpdated : Oct 05, 2018, 01:46 AM IST
ഫ്രീ വൈഫൈ കിട്ടിയാല്‍ മൂന്നില്‍ ഒന്ന് ഇന്ത്യക്കാരും ചെയ്യുന്നത്

Synopsis

ദില്ലി: ഫ്രീ വൈഫൈ എന്നത് ഇന്ന് സാധാരണമാണ്. റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപനങ്ങളിലും ഫ്രീ വൈഫൈ ഇന്ന് ലഭ്യമാണ്. ഒഴിവുനേരങ്ങളില്‍ വീഡിയോ കാണുവാനും, ഫേസ്ബുക്ക് ഉപയോഗിക്കാനും മറ്റും ഫ്രീ വൈഫൈ അത്യവശ്യമാണെന്ന് പറയാം. എങ്കിലും ഇന്ത്യക്കാരുടെ ഫ്രീ വൈഫൈ സംബന്ധിച്ച് വന്ന പുതിയ പഠനം അത്ര ആശകരമല്ല.

ഫ്രീയായിട്ട് വൈഫൈ ലഭിച്ചാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന്‍ നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ. ഹോട്ടലുകള്‍, എയര്‍പോര്‍ട്ടുകള്‍, ലൈബ്രറികള്‍, എന്തിനേറെ ജോലി സ്ഥലത്തുപോലും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് സര്‍വേയിലുള്ളത്. സിമാന്‍ടെകിനു വേണ്ടി നോര്‍ട്ടണ്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യയില്‍ നിന്ന് 1000 പേരെ അടക്കം ഉള്‍പ്പെടുത്തി നടന്ന ലോകവ്യാപക പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഈ പ്രശ്‌നം ഉള്ളത്. ലോകത്തിലെ ആറു പേരില്‍ ഒരാള്‍ ഈ തരത്തില്‍ ആണ് വൈഫെ ഉപയോഗിക്കുന്നതെന്നും പഠനം കണ്ടെത്തി. ജപ്പാന്‍, മെക്‌സികോ, നെതര്‍ലാന്റസ്, ബ്രസീല്‍, അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും പ്രതികരണങ്ങള്‍ സര്‍വേയിലുള്ളത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍
കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം