
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ഓർഡർ ചെയ്ത ഉൽപന്നങ്ങൾക്ക് പകരം കല്ലും മണ്ണും കടലാസ് ബോക്സുകളുമൊക്കെ കിട്ടുന്ന വാര്‍ത്ത ഏറെ കണ്ടിട്ടുണ്ട്. എന്നാൽ അടുത്തിടെ ആമസോണിൽ വണ്‍പ്ലസ് 5ടി ഓഡര്‍ ചെയ്ത ഒരാൾക്ക് ലഭിച്ചത് മൂന്നു നിർമ ബാർ സോപ്പുകളാണ്.
38,000 രൂപ വിലയുള്ള വൺപ്ലസിന്റെ 5ടി ഹാൻഡ്സെറ്റാണ് ഡൽഹിയിലെ അവനീഷ് എഡ്രിക്ക് റായ് ഓർഡർ ചെയ്തത്. എന്നാൽ ആമസോൺ അയച്ചുനൽകിയ ബോക്സ് തുറന്നപ്പോൾ അദ്ദേഹം ഞെട്ടി, ഫോണിന് പകരം മൂന്നു നിർമ സോപ്പുകൾ.
സോപ്പുകളുടെയും അയച്ചു നൽകിയ ബോക്സിന്റെയും ചിത്രങ്ങളും കുറിപ്പും അവ്‌നീഷ് ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 21-നാണ് ഫോൺ ബുക്കു ചെയ്തത്. ആമസോൺ പ്രൈം അംഗങ്ങൾക്കുള്ള പ്രീ ലോഞ്ച് ഓഫർ പ്രകാരമാണ് വൺപ്ലസ് 5ടി ബുക്കുചെയ്തത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam