
2018 ലെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ വൺപ്ലസ് 6 ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വൺപ്ലസ് ഇന്ത്യയിൽ പുറത്തിറക്കി, മുംബൈയിൽ നടന്ന ചടങ്ങിൽ അമിതാഭ് ബച്ചൻ സ്മാർട്ട്ഫോൺ ലോഞ്ചിംഗ് നിര്‍വഹിച്ച് വില പ്രഖ്യാപിച്ചു. ഇതുവരെ ഇറങ്ങിയ മൂന്ന് വൺപ്ലസ് ഫോണുകളിൽ നിന്നും ഡിസൈനിൽ വൻ പരിഷ്കാരവുമായി വൺപ്ലസ് 6 എത്തുന്നത്. മെറ്റൽ ബോഡി ഉപേക്ഷിച്ച് പൂർണ്ണമായും ഗ്ലാസ് ബോഡിയിലാണ് വൺപ്ലസ് 6 ഇറങ്ങുന്നത്. ഒപ്പം തന്നെ അടുത്തകാലത്ത് എല്ലാ പ്രമുഖ സ്മാർട്ട്ഫോണുകളും അവരുടെ ഹൈഎന്‍റ് പതിപ്പിൽ പ്രയോഗിച്ച നോച്ച് ഡിസ്പ്ലേ വൺപ്ലസ് 6 ലുണ്ട്. അതിനാൽ തന്നെ ഇതുവരെ കണ്ട വൺപ്ലസ് ഫോൺഡിസൈൻ പൂർണ്ണമായും മാറ്റിയെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം.
6.28 ഇഞ്ച് എഎംഒഎൽഇഡി സ്ക്രീൻ ആണ് വൺപ്ലസ് 6ന് ഉള്ളത്. സ്ക്രീൻ റെസല്യൂഷൻ 2280x1080 പിക്സലാണ്. ഇത് നേരത്തെ ഇറങ്ങിയ വൺപ്ലസ് 5ടിക്ക് തുല്യമാണെങ്കിലും. നോച്ച് ഡിസേപ്ലേയുടെ ആനുകൂല്യത്തിൽ കൂടുതൽ സ്ക്രീൻ വലിപ്പം വൺപ്ലസ് 6ന് ലഭിക്കുന്നുണ്ട്. താഴത്തെ ബെസ് പൂർണ്ണമായും ഒഴിവാക്കാതെ ചെറിയ തോതിൽ നിലനിർത്തിയാണ് മോഡൽ. അതിനാൽ തന്നെ ഡിസ്പ്ലേയിൽ ഒരു വലിയ ടോബര്, സ്ട്രേച്ച് ഫീൽ വൺപ്ലസ് 6 നൽകിയെന്ന് ഉപയോക്താവിന് തോന്നിയേക്കില്ല.
റാംശേഷിയിലാണ് വൺപ്ലസ് 6ന്റെ മറ്റൊരു പ്രധാനപ്രത്യേകത 8ജിബി റാം ആണ് വൺപ്ലസ്6 128 ജിബിക്ക് വാഗ്ദാനം നൽകുന്നത്. 6ജിബി റാം പതിപ്പും ഇറങ്ങുന്നുണ്ട്. മെമ്മറി ശേഷിയുടെ അടിസ്ഥാനത്തിൽ രണ്ട് മോഡലുകളാണ് വൺപ്ലസ് 6 ന് ഉള്ളത്. 8ജിബി/128 പതിപ്പും, 8ജിബി/256 പതിപ്പും. മിറർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക്, സിൽവർ വൈറ്റ് നിറങ്ങളിലാണ് ഫോൺ മാർക്കറ്റിൽ എത്തുന്നത്. മെറ്റൽ ബോഡി ഉപേക്ഷിച്ച് ഗ്ലാസ് ബോഡിയിലേക്ക് എത്തുമ്പോൾ പ്രധാനമായും മുൻനിരഫോണുകളിൽ കാണുന്ന അപ്ഡേഷൻ വയർലെസ് ചാർജിംഗ് നൽകും എന്നതാണ് എന്നാൽ തൽക്കാലം ആ ഫീച്ചർ വൺപ്ലസ് 6ൽ ഇല്ല. 3,300 എംഎെച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി.
ക്യാമറയിലേക്ക് വരുമ്പോൾ 16എംപി മുൻ ക്യാമറയാണ് ഫോണിനുള്ളത്. പിന്നിൽ ഇരട്ട ക്യാമറ സംവിധാനം നൽകിയിരിക്കുന്നു. 16എംപി ആർജിബി ക്യാമറയും, ബൊക്കെ ഇഫക്ടോടെയുള്ള 20എംപി ക്യാമറയും. 4കെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറകളാണ് ഇവ. സെക്കന്റിൽ 60 ഫ്രൈംവരെ 4കെ ഷൂട്ട് സാധ്യമാണ്. പ്രോട്രിയേറ്റ് മോഡ് എന്ന ജനപ്രിയ സംവിധാനത്തോട് ഒപ്പം സെൽഫി പ്രോട്രിയേറ്റ് സംവിധാനവും ഇത്തവണ വൺപ്ലസ് അവതരിപ്പിക്കുന്നുണ്ട്.
ആമസോണ്‍ ഇന്ത്യ വഴി ഇന്ത്യന്‍ വിപണിയില്‍ എക്സ്ക്യൂസീവായി വില്‍പ്പനയ്ക്ക് എത്തുന്ന വണ്‍പ്ലസ് മെയ് 22 മുതല്‍ വാങ്ങുവാന്‍ ലഭിക്കും. ഒപ്പം വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോര്‍ വഴിയും വില്‍പ്പനയുണ്ട്. ഫോണിന്‍റെ 6ജിബി റാം+64 ജിബി പതിപ്പിന് 34,999 രൂപയാണ് വില. 8ജിബി 128 ജിബി പതിപ്പിന് 39,999 രൂപയാണ് വില. ഈ ഫോണുകള്‍ മിഡ്നൈറ്റ്, മിറര്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. അതേ സമയം വണ്‍പ്ലസ് മാര്‍വല്‍ ആവഞ്ചേര്‍സ് എഡിഷന്‍ 256 ജിബി മെമ്മറി ശേഷിയും 8 ജിബി റാം ശേഷിയിലുമാണ് ഇറങ്ങുന്നത്. ഇതിന്‍റെ വില 44,999 രൂപയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam