
വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ മെയ് മധ്യത്തോടെ ഇന്ത്യയില്‍ എത്തും. ആമസോണ്‍ വഴിമാത്രം എക്സ്ക്യൂസീവായി വില്‍ക്കുന്ന വണ്‍പ്ലസിന്‍റെ വില 35,000 - 40000 റേഞ്ചില്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ശേഖരണ ശേഷിയുടെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പുകളാണ് ഇന്ത്യയില്‍ എത്തുക എന്നാണ് വിവരം.വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക.
നോച്ച് ഡിസ്പ്ലേ അടക്കം ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ഐഫോണ്‍ എക്സിനോട് കിടപിടിക്കുന്ന മോഡല്‍ ആയിരിക്കും വണ്‍പ്ലസ് 6 എന്നാണ് റിപ്പോര്‍ട്ട് 6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റും 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റുമാവും എത്തുക. സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണിന് 16,20 മെഗാപിക്സലിന്റെ ഇരട്ട കാമറകളാണ് ഉണ്ടാവുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam