മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങില്‍ ഇടിവ്

Web Desk |  
Published : Apr 21, 2018, 07:51 PM ISTUpdated : Jun 08, 2018, 05:44 PM IST
മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങില്‍ ഇടിവ്

Synopsis

രണ്ട് ദിവസമായി 20 മുതല്‍ 25 ശതമാനം വരെ ഈ മേഖലയില്‍ നിന്നുളള വരുമാനത്തില്‍ ഇടിവുണ്ടായി

ഹൈദരാബാദ്: ഡിജിറ്റല്‍ റീചാര്‍ജിങ് വര്‍ധിക്കുന്നതിനാല്‍ മൊബൈല്‍ ഫോണുകളുടെ റീടെയില്‍ റീചാര്‍ജിങില്‍ വന്‍ ഇടിവ്. പ്രീപെയ്ഡ് റീചാര്‍ജിങ്ങില്‍ കഴിഞ്ഞ മാസം 5 മുതല്‍ 10 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. 

എന്നാല്‍ രണ്ട് ദിവസമായി സ്ഥിതി കൂടുതല്‍ വഷളായി 20 മുതല്‍ 25 ശതമാനം വരെ ഈ മേഖലയില്‍ നിന്നുളള വരുമാനത്തില്‍ ഇടിവുണ്ടായി. ചില സംസ്ഥാനങ്ങളില്‍ നടന്ന എടിഎം പ്രതിസന്ധിയാവാം നിലകൂടുതല്‍ വഷളാക്കിയതെന്നാണ് ഈ മേഖലയില്‍ നിന്നുളളവരുടെ നിഗമനം. 

നോട്ടു നിരോധനത്തിന് ശേഷം പ്രീപെയ്‍ഡ് മൊബൈല്‍ റീചാര്‍ജ് രംഗത്ത് ദിനംപ്രതി വരുമാന നഷ്ടം നേരിടുകയാണ്. എന്നാല്‍ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, ജിയോ തുടങ്ങിയ സേവന ദാതാക്കള്‍ വരുമാനത്തില്‍ വന്ന ഈ കുറവിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുകാലത്ത് വലിയ രീതിയില്‍ ബിസിനസ്സ് വളര്‍ച്ച പ്രകടിപ്പിച്ച പ്രീപെയ്ഡ് റീചാര്‍ജിങിനോട് ഇപ്പോള്‍ ജനത്തിന് താത്പര്യം കുറഞ്ഞുവരുന്നുവെന്നതാണ് സത്യാവസ്ഥ.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍