
ചെറിയ ബാറ്ററികളുള്ള ഫോണുകൾ ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ടിവരുന്നതിനാൽ ഉപയോക്താക്കള്‍ പലരും തൃപ്‌തരല്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മൊബൈല്‍ കമ്പനികൾ ഇപ്പോൾ വലിയ ബാറ്ററികളുള്ള സ്‍മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നു. വൺപ്ലസ് 9,000 എംഎഎച്ച് കരുത്തുള്ള ഒരു ഫോൺ പുറത്തിറക്കാനൊരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. വൺപ്ലസ് ടർബോ സീരീസിന്‍റെ ഭാഗമായ ഈ സ്‍മാർട്ട്‌ഫോൺ 2026 ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ ഈ ഫോൺ വൺപ്ലസ് നോർഡ് 6 സീരീസായി അവതരിപ്പിച്ചേക്കാം.
ചൈനയിലെ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ വണ്‍പ്ലസിന്‍റെ വരാനിരിക്കുന്ന സ്‌മാര്‍ട്ട്‌ഫോൺ കണ്ടെത്തിയിട്ടുണ്ട്. കമ്പനി ലോഞ്ച് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോണിന്‍റെ ചില സ്പെസിഫിക്കേഷനുകളും ചില മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ വൺപ്ലസ് ടർബോ സീരീസിനായുള്ള പ്രീ-ബുക്കിംഗുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. വൺപ്ലസ് 15-ന് സമാനമായ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ഒരു മിഡ്-ബജറ്റ് സ്‌മാർട്ട്‌ഫോണായിരിക്കാം ഇത് എന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് ടർബോ സീരീസിലെ ഈ സ്‌മാർട്ട്‌ഫോണിൽ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7-സീരീസ് പ്രോസസർ ഇതിന് കരുത്ത് പകരുമെന്നും പ്രതീക്ഷിക്കുന്നു. വൺപ്ലസ് 15-ന് സമാനമായ ഒരു ചതുരാകൃതിയിലുള്ള ക്യാമറ ക്യാമറ മൊഡ്യൂളിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഇൻ-ഡിസ്പ്ലേ പഞ്ച്-ഹോൾ ക്യാമറ ഫോണിൽ ഉണ്ടാകും. ഈ ഫോണില്‍ 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 9,000 എംഎഎച്ച് ബാറ്ററി കമ്പനി വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലും യൂറോപ്യൻ രാജ്യങ്ങളിലും ഈ ഫോൺ വൺപ്ലസ് നോർഡ് 6 സീരീസ് ആയി ലോഞ്ച് ചെയ്തേക്കാം. 2026 മാർച്ചിൽ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഈ പുതിയ സ്‍മാർട്ട്ഫോൺ വണ്‍പ്ലസ് അധികൃതര്‍ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam