
നീലേശ്വരം: ഓണ്‍ലൈനില്‍ മൊബൈല്‍ ബുക്ക് ചെയ്ത യുവാവിന് പണികിട്ടി. മൊബൈലിന് പകരം ഇഷ്ടികയും കല്ലുകളും ലഭിച്ചുവെന്ന വാര്‍ത്തകളൊക്കെ കേട്ടിട്ടുണ്ടാവും എന്നാല്‍ ഈ യുവാവിന് ലഭിച്ചത് ഒരു ദേവീവിഗ്രഹമാണ്.
നീലേശ്വരത്ത് ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് അഫ്ജാലാണ് ഓണ്‍ലൈനില്‍ ഷോപ്പിങ്ങില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. എന്നാല്‍ യുവാവിന് ലഭിച്ചത് ദേവീവിഗ്രഹവും തകിടുമാണ്. യുവാവിന്റെ ഫോണിലേക്ക് ലഭിച്ച് ഒരു ഫോണ്‍കോളിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തത്. 3500 രൂപയ്ക്ക് മൊബൈല്‍ ലഭിക്കുമെന്നായിരുന്നു ഓഫര്‍.
എന്നാല്‍ കഴിഞ്ഞ ദിവസം എത്തിയ കൊറിയര്‍ പണം നല്‍കി വാങ്ങി തുറന്നുനോക്കിയപ്പോഴാണ് വിഗ്രഹവും തകിടും കണ്ടത്. സംഭവത്തില്‍ നിലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam