നത്തിംഗ് അവരുടെ പുതിയ 4എ സീരീസ് സ്മാർട്ട്ഫോണുകളായ നത്തിംഗ് ഫോൺ 4എ, നത്തിംഗ് ഫോൺ 4എ പ്രോ എന്നിവ പുറത്തിറക്കി. സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റുകൾ, 50 മെഗാപിക്സൽ ക്യാമറ, 5,400 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
ബെംഗളൂരു: നത്തിംഗ് അവരുടെ പുതിയ 4എ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. നത്തിംഗ് ഫോണ്‍ 4എ (Nothing Phone 4a), നത്തിംഗ് ഫോണ്‍ 4എ പ്രോ (Nothing Phone 4a) എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. നത്തിംഗ് ഹെഡ്‌ഫോണ്‍ (എ)യും ഇതിനൊപ്പം വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നത്തിംഗ് നത്തിംഗ് ഫോണ്‍ 4എ, നത്തിംഗ് ഫോണ്‍ 4എ പ്രോ എന്നീ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ ഫീച്ചറുകളും വിലയും വിശദമായി നോക്കാം.
നത്തിംഗ് ഫോണ്‍ 4എ സവിശേഷതകളും വിലയും
സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെന്‍ 4 ചിപ്‌സെറ്റിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് നത്തിംഗ് ഫോണ്‍ 4എ. 50-മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറ, 32എംപി സെല്‍ഫി ക്യാമറ എന്നിവയും പ്രധാന ആകര്‍ഷണങ്ങള്‍. നത്തിംഗ് ഫോണ്‍ 4എ സില്‍വര്‍, ബ്ലാക്ക്, ബ്ലൂ, പിങ്ക് എന്നീ നിറങ്ങളിലും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് ലഭ്യമാവുക. നത്തിംഗ് 4എ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 31,999 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 34,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 37,999 രൂപയുമാണ് വില. നത്തിംഗ് ഫോണ്‍ 4എയുടെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്.
നത്തിംഗ് ഫോണ്‍ 4എ പ്രോ സവിശേഷതകളും വിലയും
അതേസമയം, നത്തിംഗ് ഫോണ്‍ 4എ പ്രോ സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റിലുള്ളതാണ്. നത്തിംഗിന്‍റെ ഇതുവരെയുള്ള ഏറ്റവും സ്ലിം ആയ ഫോണാണ് നത്തിംഗ് ഫോണ്‍ 4എ. റിയര്‍ പാനലിന് ഡബ്ല്യൂ-ക്യാമറ ഐലന്‍ഡ് നല്‍കിയിരിക്കുന്നു. 50എംപി പ്രധാന ക്യാമറ സെന്‍സറിനൊപ്പം മെച്ചപ്പെട്ട അപേര്‍ച്വറും ഇമേജ് പ്രോസസിംഗ് സ്‌പീഡും നത്തിംഗ് ഫോണ്‍ 4എ പ്രോയ്ക്ക് നല്‍കിയിരിക്കുന്നു. നത്തിംഗ് ഫോണ്‍ 4എ പ്രോ സില്‍വര്‍, ബ്ലാക്ക്, പിങ്ക് നിറങ്ങളില്‍ വിപണിയിലെത്തും. നത്തിംഗ് ഫോണ്‍ 4എ പ്രോ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 39,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 42,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 45,999 രൂപയുമാണ് വില. പ്രോ മോഡലിന്‍റെ പ്രീ-ഓര്‍ഡര്‍ മാര്‍ച്ച് 13ന് ആരംഭിക്കും.
5,400 എംഎഎച്ച് ബാറ്ററി
നത്തിംഗ് ഫോണ്‍ 4എയും നത്തിംഗ് ഫോണ്‍ 4എ പ്രോയും 50 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് വേഗത്തോടെ 5,400 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയിലുള്ളതാണ്. നത്തിംഗ് ഒഎസ് 4.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരു ഫോണുകളുടെയും പ്രവര്‍ത്തനം. എഐ ഫീച്ചറുകളോടെയുള്ളതാണ് പുതിയ ഒഎസ്. നത്തിംഗ് 4എ സീരീസിന് കമ്പനി മൂന്ന് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റും ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നല്‍കുന്നു.



