ടിക് ടോക്കിനും ഇന്‍സ്റ്റഗ്രാമിനും ചെക്ക്; എഐ വീഡിയോകള്‍ക്കായി 'സോറ' സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി ഓപ്പണ്‍എഐ

Published : Oct 01, 2025, 12:16 PM IST
sora social media app launched

Synopsis

എഐ വീഡിയോകള്‍ നിര്‍മ്മിക്കാനും സുഹൃത്തുക്കള്‍ക്കും പങ്കുവെക്കാനും 'സോറ' സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി ഓപ്പണ്‍എഐ. ഏറ്റവും നവീനമായ എഐ വീഡിയോ മോഡലായ സോറ 2വിനൊപ്പമാണ് ഈ ആപ്പ് ഓപ്പണ്‍എഐ പുറത്തിറക്കിയിരിക്കുന്നത്.

കാലിഫോര്‍ണിയ: ഏറ്റവും നവീനമായ എഐ വീഡിയോ, ഓഡിയോ ജനറേഷന്‍ മോഡലായ സോറ 2 (Sora 2) ഓപ്പണ്‍എഐ പുറത്തിറക്കി. ടിക് ടോക്കിനും യൂട്യൂബിനും വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് എഐ വീഡിയോ അടിസ്ഥാനത്തിലുള്ള സോഷ്യല്‍ മീഡിയ ആപ്പായ സോറയും (Sora) ഓപ്പണ്‍എഐ ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. റിയലസ്റ്റിക് എഐ വീഡിയോ ക്ലിപ്പുകള്‍ സൃഷ്‌ടിക്കാനും അവ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനും കഴിയുമെന്നതാണ് സോറ ആപ്പിന്‍റെ സവിശേഷത. ടിക് ടോക്ക് ശൈലിയിലുള്ള ഈ ആപ്പ് മറ്റ് ഷോര്‍ട്-വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കെല്ലാം കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നാണ് ഓപ്പണ്‍എഐയുടെ പ്രതീക്ഷ. തുടക്കത്തില്‍ അമേരിക്കയിലും കാനഡയിലും മാത്രം ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സോറ ആപ്പ് വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഓപ്പണ്‍എഐ ലഭ്യമാക്കും. ഇപ്പോള്‍ സോറ 2 സൗജന്യമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

കാമിയോസ് (Cameos)

നാളിതുവരെയുള്ള ഏറ്റവും നവീനമായ എഐ വീഡിയോ ജനറേഷന്‍ മോഡലായ സോറ 2 അവതരിപ്പിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ഭീമന്‍മാരായ ഓപ്പണ്‍എഐ. 2024 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ആദ്യ സോറ മോഡലിന്‍റെ പരിഷ്‌കരിച്ച ഈ പതിപ്പ് കൂടുതല്‍ കൃത്യവും റിയലസ്റ്റിക്കുമാണെന്ന് ഓപ്പണ്‍എഐ അവകാശപ്പെടുന്നു. ഡയലോഗ് സിങ്കും, സൗണ്ട് ഇഫക്‌റ്റുകളും റിയലസ്റ്റിക്കായ മോഷനും സോറ 2-വിന്‍റെ പ്രത്യേകതകളാണ്. ബൈറ്റ്‌ഡാന്‍സിന്‍റെ ടിക് ടോക്കിനോടും, ഗൂഗിളിന്‍റെ യൂട്യൂബിനോടും നേരിട്ട് മത്സരിക്കാന്‍ പുത്തന്‍ സോഷ്യല്‍ മീഡിയ ആപ്പും ഇതിനൊപ്പം ഓപ്പണ്‍എഐ പുറത്തിറക്കി. ടെക്‌സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഓഡിയോ സഹിതമുള്ള ഹൈ-ഡെഫിനിഷന്‍ എഐ വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കാന്‍ ഈ ആപ്പ് ഉപഭോക്താക്കളെ അനുവദിക്കും. 'കാമിയോസ്' എന്ന ഫീച്ചറാണ് പുത്തന്‍ സോറ ആപ്പിലെ ഏറ്റവും ആകര്‍ഷണം. എഐ-നിര്‍മ്മിത വീഡിയോകളില്‍ സോറ ഉപഭോക്താക്കളെ സ്വയം പ്രത്യക്ഷപ്പെടാന്‍ അനുവദിക്കുന്ന സവിശേഷ ഫീച്ചറാണ് കാമിയോസ്. അനുമതിയുണ്ടെങ്കില്‍ മറ്റ് സുഹൃത്തുക്കളെയും ഇതുപോലെ നിങ്ങളുടെ വീഡിയോകളിലേക്ക് ചേര്‍ക്കാം. കാമിയോ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാന്‍ സോറ യൂസര്‍മാര്‍ അവരുടെ വണ്‍-ടൈം വീഡിയോ, ഓഡിയോ റെക്കോര്‍ഡിംഗ് വെരിഫിക്കേഷനായി നല്‍കണം.

സോറ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

ആദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് സോറ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ലഭ്യമായിട്ടുണ്ട്. ടിക് ടോക്കിനും ഇന്‍സ്റ്റഗ്രാം റീല്‍സിനും യൂട്യൂബ് ഷോര്‍ട്‌സിനും സമാനമായി വെര്‍ട്ടിക്കലായ, സ്വൈപ്-ബേസ്‌ഡ് ഇന്‍റര്‍ഫേസാണ് പുതിയ സോറ ആപ്പിനുമുള്ളത്. ഷോര്‍ട്-ഫോം വീഡിയോ കണ്ടന്‍റ് ക്രിയേഷനാണ് സോറ ആപ്പിന്‍റെയും ലക്ഷ്യം. ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ എഐ വീഡിയോ മോഡലാണ് ഇതിന്‍റെ അടിസ്ഥാനം. വ്യക്തിഗതമായ റെക്കമന്‍റേഷനുകളോടെ അല്‍ഗോരിതത്തിന്‍റെ അടിസ്ഥാനത്തിലാണ് സോറ ഫീഡ് പ്രവര്‍ത്തിക്കുക. ടിക് ടോക്കിനും യൂട്യൂബിനും പുറമെ ഗൂഗിളിന്‍റെ എഐ വീഡിയോ ടൂളായ വിയോ 3-യ്‌ക്ക് ഭീഷണിയുയര്‍ത്താനും സോറയിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു. ലോഞ്ച് ചെയ്‌ത ഉടനെ ഇപ്പോള്‍ സോറ ആപ്പ് സൗജന്യമായി യൂസര്‍മാര്‍ക്ക് ഉപയോഗിക്കാം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹോണർ 600 സ്‍മാർട്ട് 5G: ബാറ്ററി ഭീമൻ ഉടൻ എത്തുന്നു
ക്രിയേറ്റർമാർക്കായി ഇന്ത്യയിലെ പ്രീമിയം ഇമേജിംഗ് ഇക്കോസിസ്റ്റം പുനർനിർവചിച്ച് ഓപ്പോ