അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു

Published : Oct 01, 2025, 11:37 AM IST
Bio connect

Synopsis

അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് ബയോ കണക്റ്റ് ലോഗോ പ്രകാശനം ചെയ്തു. 2025 ഒക്ടോബർ 9, 10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് ബയോ കണറ്റിൻ്റെ മൂന്നാമത്തെ പതിപ്പ് സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് (KLIP) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈഫ് സയൻസസ് കോൺക്ലേവ് & എക്സ്പോയായ ബയോ കണക്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ലോഗോ പ്രകാശനം ചെയ്തത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ എ എസ്, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ IRTS, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കേരള ലൈഫ് സെൻസസ് പാർക്ക് സി.ഇ.ഒ ഡോ. പ്രവീൺ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു. 2025 ഒക്ടോബർ 9, 10 തീയതികളിൽ തിരുവനന്തപുരത്തെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് ബയോ കണറ്റിൻ്റെ മൂന്നാമത്തെ പതിപ്പ് സംഘടിപ്പിക്കുന്നത്. 

രാജ്യാന്തരതലത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ മികച്ച പങ്കാളിത്തം മുൻ രണ്ടു വർഷങ്ങളിലും ബയോ കണറ്റിന് ലഭിച്ചിരുന്നു. അതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായാണ് മൂന്നാം എഡിഷൻ സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തെ ബിസിനസുമായി ബന്ധിപ്പിക്കുക (Connecting Science to Business) എന്ന ടാഗ്‌ലൈനോടെ സംഘടിപ്പിക്കുന്ന ബയോ കണക്റ്റ് 3.0 കേരളത്തിലെ ലൈഫ് സയൻസസ് മേഖലയിലേക്ക് പുതിയ നിക്ഷേപങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. KLIP, ബയോ 360 ലൈഫ് സയൻസസ് പാർക്ക്, KSIDC എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

700-ത്തിലധികം പ്രതിനിധികൾ, 100-ത്തിലധികം എക്സിബിറ്റർമാർ, ഇന്ത്യയിലെയും വിദേശത്തെയും 60-ത്തിലധികം പ്രമുഖ സ്പീക്കർമാർ എന്നിവരുടെ പങ്കാളിത്തവും ബയോ കണക്ടിൻ്റെ മൂന്നാം പതിപ്പിന്റെ സവിശേഷതയാണ്. സ്റ്റാർട്ടപ്പുകൾ, MSMEകൾ, വ്യവസായ മേഖല, അക്കാദമിക് വിഭാഗം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ എക്സ്പോകൾക്ക് പുറമെ, പുതിയ ഉൽപ്പന്നളുടെ ലോഞ്ചിനും കോൺക്ലേവ് വേദിയാകും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും