
ബംഗളൂരു: ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഒപ്പോ എ83 ഇന്ത്യയില്‍ എത്തിക്കുന്നു. ജനുവരി 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഫോണിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ബംഗളൂരുവിലായിരിക്കും നടക്കുക. 15000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വില.
5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1440X720 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ 18:9 ആണ്. മള്‍ട്ടി ടച്ച് സാങ്കേതികവിദ്യയാണ് ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷത. ഫിംഗര്‍പ്രിന്റ് സെന്‍സറിന് പകരം ഓപ്പോ ഫെയ്‌സ് അണ്‍ലോക്കാണ് എ83യില്‍ സജ്ജീകരിച്ചിരിക്കുന്നത്.
2.5 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി23 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3ജിബി റാമും 32ജിബി സ്‌റ്റോറേജുണ്ട്. 256 ജിബി വരെ വര്‍ദ്ധിപ്പിക്കാനും കഴിയും. 3180എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഓപ്പോയുടെ സ്വന്തം കളര്‍ ഒഎസ്3.2ന് ഒപ്പം ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam