'എതിരാളി നിങ്ങളെ മറികടക്കുമോ എന്ന ഭയം നല്ലതാണ്'; വിജയരഹസ്യം തുറന്നുപറഞ്ഞ് പെർപ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

Published : Jul 21, 2025, 04:40 PM ISTUpdated : Jul 21, 2025, 04:42 PM IST
Aravind Srinivas

Synopsis

മികച്ച ആശയങ്ങൾ മിക്കവാറും എപ്പോഴും പകർത്തപ്പെടുമെന്ന യാഥാർഥ്യം മനസിലാക്കാൻ സ്റ്റാർട്ടപ്പ് സ്ഥാപകരോട് അരവിന്ദ് ശ്രീനിവാസ്

കാലിഫോര്‍ണിയ: എതിരാളികൾ നിങ്ങളെ മറികടക്കുമോ എന്ന ഭയം നല്ലതാണെന്ന് എഐ സെർച്ച് സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റിയുടെ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ്. ഇന്നത്തെ അതിവേഗം നീങ്ങുന്ന സാങ്കേതിക ലോകത്ത് മുന്നിൽ നിൽക്കാനുള്ള രഹസ്യം മറ്റാരെങ്കിലും നിങ്ങളുടെ ആശയം സ്വീകരിച്ച് അത് നന്നായി നടപ്പിലാക്കുമെന്ന ഭയത്തോടെ ഉറങ്ങുക എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ വൈ കോമ്പിനേറ്ററിന്‍റെ എഐ സ്റ്റാർട്ടപ്പ് സ്‌കൂളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 14 ബില്യൺ ഡോളർ മൂല്യമുള്ള എഐ സ്റ്റാർട്ടപ്പ് ആണ് പെർപ്ലെക്സിറ്റി.

എതിരാളികൾ തന്‍റെ ആശയം കവരുമെന്ന ആ സമ്മർദ്ദം തന്നെ തളർത്താൻ അനുവദിക്കുന്നതിനുപകരം, വേഗത്തിലും ബുദ്ധിപരമായും അത് വികസിപ്പിക്കുന്നതിലേക്ക് വഴിതിരിച്ചുവിടുന്നുവെന്ന് ശ്രീനിവാസ് പറയുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺഎഐ പോലുള്ള ടെക് ഭീമന്മാർക്കിടയിൽ ചെറിയ ഒരു സ്റ്റാർട്ടപ്പിൽ നിന്നും പെർപ്ലെക്സിറ്റിയെ ഒരു മത്സരാർഥിയായി മാറാൻ ഈ മാനസികാവസ്ഥ സഹായിച്ചിട്ടുണ്ടെന്നും ശ്രീനിവാസ് പറയുന്നു.

മികച്ച ആശയങ്ങൾ മിക്കവാറും എപ്പോഴും പകർത്തപ്പെടുമെന്ന യാഥാർഥ്യം മനസിലാക്കാൻ സ്റ്റാർട്ടപ്പ് സ്ഥാപകരോട് അരവിന്ദ് ശ്രീനിവാസ് അഭ്യർഥിക്കുന്നു. അദേഹത്തിന്‍റെ അഭിപ്രായത്തിൽ, വേഗത, ഐഡന്‍റിറ്റി, നിർവ്വഹണം എന്നിവയാണ് ഇതിനെ മറികടക്കാനുള്ള ഏക മാർഗ്ഗം. നിങ്ങളുടെ കമ്പനിക്ക് കോടിക്കണക്കിന് സമ്പാദിക്കാൻ കഴിയുമെങ്കിൽ, മറ്റുള്ളവർ അത് പകർത്തുമെന്ന് കരുതുണമെന്ന് അദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ അതൊരു ഭീഷണിയായി കാണുന്നതിനുപകരം, അതിനെ ഒരു ദൈനംദിന പ്രചോദനമായി അരവിന്ദ് ശ്രീനിവാസ് കണക്കാക്കുന്നു. വേഗത്തിൽ നീങ്ങാനും വ്യത്യസ്തമായ എന്തെങ്കിലും നിർമ്മിക്കാനുമുള്ള കഴിവാണ് വിജയകരമായ കമ്പനികളെ വേറിട്ടുനിർത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു

തന്‍റെ സമർപ്പണത്തിന് അമിതമായ ആസക്തിയുണ്ടെന്നും അരവിന്ദ് ശ്രീനിവാസ് സമ്മതിച്ചു. നിർഭാഗ്യവശാൽ, ജോലി ചെയ്യുന്നതല്ലാതെ മറ്റൊന്നും താൻ ചെയ്യുന്നില്ല എന്നും അദേഹം പറഞ്ഞു. കുടുംബത്തെ കാണാൻ അല്ലെങ്കിൽ ജിമ്മിൽ പോകാൻ ഇടയ്ക്കിടെ ഇടവേളകൾ നൽകുന്ന പോഡ്‌കാസ്റ്റുകളും ഓഡിയോബുക്കുകളും കേൾക്കുന്നതാണ് അദേഹത്തിന്‍റെ വിശ്രമ സമയം. എന്നാൽ കഠിനാധ്വാനത്തിന് പകരമായി മറ്റൊന്നില്ല എന്നും അരവിന്ദ് ശ്രീനിവാസ് വ്യക്തമാക്കുന്നു. ടെക് ഭീമന്മാർക്കിടയിൽ പെർപ്ലെക്സിറ്റി എഐയുടെ വളർച്ച പെട്ടെന്നായിരുന്നു. അടുത്തിടെ ആപ്പിൾ ഈ സ്റ്റാർട്ടപ്പ് ഏറ്റെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്