
ദില്ലി: 'പോക്കിമോന്‍ ഗോ' ഗെയിം ഇതിനകം ലോകത്തെമ്പാടുനിന്നും നേടിയെടുത്തത് ഏകദേശം 2,929 കോടി രൂപ. മൊബൈല്‍ ആപ്ലിക്കേഷനുകളുടെ മാര്‍ക്കറ്റ് അപഗ്രഥന കമ്പനിയായ സെന്‍സര്‍ ടവറാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിദിനം 26 കോടി രൂപ വരുമാനം പോക്കിമോന്‍റെ മാതൃകമ്പനി സ്വന്തമാക്കുന്നതായും സെന്‍സര്‍ ടവര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഗെയിമിന്‍റെ ലോഞ്ചിംഗ്. സാങ്കേതിക ലോകത്ത് നിന്ന് പ്രതീതി യാഥാര്‍ഥ്യത്തിലേക്ക് (ഓഗ്‌മെന്റ്ഡ് റിയാലിറ്റി) ആളുകളെ എത്തിക്കുന്നതായി ഗെയിം. ഇതാണ് ഗെയിം ജനപ്രീയമാകാന്‍ കാരണം. പോക്കിമോന്‍ ഗ്രൂപ്പുമായി സഹകരിച്ച് നിന്‍ററെട്ക് ആന്‍ഡ് നിയാന്‍ടിക് ആണ് ഗെയിം സൃഷ്ടിച്ചത്
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam