വാവെയ്ക്കെതിരെ അണിനിരക്കാന്‍ യൂറോപ്പിനോടും, നാറ്റോയോടും പോളണ്ട്

By Web TeamFirst Published Jan 13, 2019, 6:30 PM IST
Highlights

വെള്ളിയാഴ്ചയാണ് പോളിഷ് സുരക്ഷ അധികൃതര്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ട പോളീഷ് ദേശീയ ടെലിവിഷന്‍ ചൈനീസ് പൗരന്‍ വ്യക്തിപരമായാണ് ചാരപ്രവര്‍ത്തി നടത്തിയതെന്നും, ഇതില്‍ വാവെയ്ക്ക് പങ്ക് ഒന്നും ഇല്ലെന്നാണ് പറഞ്ഞത്

ബ്രസല്‍സ്: ചൈനീസ് ടെക് കമ്പനി വാവെയ്ക്കെതിരെ പോളണ്ട്. വാവെയിലെ ജീവനക്കാരനെ ചാരപ്രവര്‍ത്തിക്ക് അറസ്റ്റ് ചെയ്തതോടെയാണ്. ഈ കമ്പനിക്കെതിരെ രംഗത്ത് വരാനും സംയുക്ത അന്വേഷണത്തിനും യൂറോപ്യന്‍ യൂണിയനോടും നാറ്റോയോടും പോളണ്ട് ആവശ്യപ്പെട്ടത്. അതേ സമയം ചാരപ്രവര്‍ത്തിയില്‍ അറസ്റ്റിലായ ചൈനീസ് പൗരന്‍ വാങ്ങ് വീജിംഗിനെ കമ്പനിയില്‍ നിന്നും പുറത്താക്കിയതായി വാവെയ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് പോളിഷ് സുരക്ഷ അധികൃതര്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ട പോളീഷ് ദേശീയ ടെലിവിഷന്‍ ചൈനീസ് പൗരന്‍ വ്യക്തിപരമായാണ് ചാരപ്രവര്‍ത്തി നടത്തിയതെന്നും, ഇതില്‍ വാവെയ്ക്ക് പങ്ക് ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ച  പോളീഷ് വിദേശകാര്യമന്ത്രി നാറ്റോയും, യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ ഇടപെടണം എന്ന് പറഞ്ഞു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ടെലികോം മേഖലയിലേക്ക് വേണ്ടുന്ന സാങ്കേതിക ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് വാവെയ്. അടുത്തിടെ തന്നെ വാവെയുടെ നീക്കങ്ങളും വിപണിയും പാശ്ചാത്യരാജ്യങ്ങളുടെ നിരീക്ഷണത്തിലാണ് അതിനിടെയാണ് പുതിയ സംഭവം നടന്നിരിക്കുന്നത്.

ചൈനയുമായുള്ള ബന്ധം നല്ല രീതിയില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് ഇരു വിഭാഗത്തിനും ആകര്‍ഷകവും ഗുണവും ചെയ്യണം. അതിനാല്‍ തന്നെ യൂറോപ്യന്‍ നാറ്റോ രാജ്യങ്ങള്‍ ഈ കമ്പനിയെ തങ്ങളുടെ വിപണിയില്‍ നിലനിര്‍ത്തണോ എന്ന് തീരുമാനിക്കാം എന്നാണ് പോളീഷ് വിദേശകാര്യ മന്ത്രി പറയുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ യുഎസിലെ ഔദ്യോഗിക ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്ക് വാവെയുടെ ഉപകരണങ്ങള്‍ വാങ്ങുന്നത് പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് വിലക്കിയിരുന്നു. അത് പോലെ തന്നെ വാവെയുടെ എക്സിക്യൂട്ടീവ് മെന്‍ഗ് വാന്‍സുവിനെ അമേരിക്കന്‍ നിര്‍ദേശപ്രകാരം ഡിസംബറില്‍ കാനഡ അറസ്റ്റ് ചെയ്തിരുന്നു.

click me!