വരുന്നത് ജോലി ഹോബിയാകുന്ന കാലം, എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

Published : Mar 29, 2025, 09:43 AM ISTUpdated : Mar 29, 2025, 11:23 AM IST
വരുന്നത് ജോലി ഹോബിയാകുന്ന കാലം, എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് ഇലോൺ മസ്ക്

Synopsis

ഒരുപക്ഷേ ഭാവിയിൽ നമ്മളിൽ ആർക്കും ജോലി ലഭിക്കില്ല, എല്ലാ റോളുകളും എഐ റോബോട്ടുകൾ ഏറ്റെടുക്കുമെന്നും ഒരു ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറുമെന്നും  എന്നാണ് മസ്‌ക് പറയുന്നത്

ന്യൂയോർക്ക്: വരും വർഷങ്ങളിൽ എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് അമേരിക്കൻ കോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സംബന്ധിച്ചാണ് മസ്കിന്റെ പ്രവചനം. ഭാവിയിൽ ലോകത്ത് ആർക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എഐയും റോബോട്ടുകളും മാത്രമായിരിക്കും എല്ലാം ചെയ്യുക എന്നും പലരും ജോലി ഒരു ഹോബി എന്ന നിലയിൽ മാത്രമേ ചെയ്യൂ എന്നുമാണ് പാരീസിൽ നടന്ന വിവാടെക് 2024 കോൺഫറൻസിൽ മസ്കിന്റെ പ്രവചനം. എഐ മനുഷ്യർക്ക് പകരമാകുമെന്ന് അടുത്ത കാലത്തായി ഉയരുന്ന ആശങ്കയുടെ ആഴം കൂട്ടുന്നതാണ് മസ്‍കിന്‍റെ ഈ പ്രവചനം.

ഒരുപക്ഷേ ഭാവിയിൽ നമ്മളിൽ ആർക്കും ജോലി ലഭിക്കില്ല, എല്ലാ റോളുകളും എഐ റോബോട്ടുകൾ ഏറ്റെടുക്കുമെന്നും ഒരു ജോലി ചെയ്യുക എന്നത് ഓപ്ഷണലായി മാറുമെന്നും  എന്നാണ് മസ്‌ക് പറയുന്നത്. ഒരാൾക്ക് ജോലി ഒരു ഹോബിയായി ഉണ്ടെങ്കിൽ, അയാൾ ആ ജോലി ചെയ്യും. പക്ഷേ എഐക്കും റോബോട്ടുകൾക്കും എല്ലാ ജോലികളും ചെയ്യാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ ലോകത്തിന് ഉയർന്ന വരുമാനമുള്ള ഒരു സാർവത്രിക സംവിധാനം ആവശ്യമായി വരുമെന്നും അതുവഴി ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടറിനും റോബോട്ടുകൾക്കും നിങ്ങളേക്കാൾ നന്നായി എല്ലാം ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടോ എന്നും മസ്ക് ചോദിക്കുന്നു.

ഇത് ആദ്യമായല്ല മസ്ക് എഐ സംബന്ധിച്ച് ഇത്തരം ആശങ്ക പ്രകടിപ്പിക്കുന്നത്.  സത്യം കണ്ടെത്തുന്നതിനും മനുഷ്യരാശിയുടെ ക്ഷേമം സംരക്ഷിക്കുന്നതിനുമായി എഐ രൂപകൽപ്പന ചെയ്യണമെന്ന് മസ്‍ക് ആവശ്യപ്പെടുന്നത്. രാഷ്ട്രീയമായി ശരിയായിരിക്കാൻ പ്രധാന എഐ പ്രോഗ്രാമുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സോഷ്യൽ മീഡിയയിൽ നിന്ന് അകറ്റി നിർത്തണമെന്നും മസ്‌ക് പറഞ്ഞു.

എന്നാൽ മസ്‍കിന്റെ കാഴ്ചപ്പാടിനോട് സാങ്കേതിക മേഖലയിലെ വിദഗ്ധരിൽ ഏറിയ പങ്കും യോജിക്കുന്നില്ല. എംഐടിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ഭയപ്പെട്ടിരുന്നതിനേക്കാൾ വളരെ സാവധാനത്തിലാണ് ജോലി സ്ഥലങ്ങൾ എഐയെ സ്വീകരിക്കുന്നത്. ഈ വർഷം ആദ്യം നടത്തിയ ഒരു പഠനത്തിൽ, എഐ മാറ്റിസ്ഥാപിക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ട പല ജോലികളും കമ്പനികൾക്ക് സാമ്പത്തികമായി ഗുണകരമല്ലാത്തതിനാൽ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നില്ല എന്ന് കണ്ടെത്തി. കൂടാതെ തെറാപ്പിസ്റ്റുകൾ, കലാകാരന്മാർ, അധ്യാപകർ തുടങ്ങിയ മനുഷ്യബന്ധം ആവശ്യമുള്ള ജോലികൾ എഐ ഏറ്റെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് വിദഗ്‍ദർ നിരീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും