ആമസോൺ അലെക്സ സ്കിൽ ബ്ലൂപ്രിന്‍റ്സ് ഇന്ത്യയിലും

Published : Nov 23, 2018, 09:17 PM IST
ആമസോൺ അലെക്സ സ്കിൽ ബ്ലൂപ്രിന്‍റ്സ് ഇന്ത്യയിലും

Synopsis

കൂടുതൽ വിവരങ്ങൾ നൽകാനും വ്യത്യസ്തമായ അനുഭവം ഉപയോക്താക്കൾക്ക് പകരുന്നതിനും അലെക്സ സ്കിൽ ബ്ലൂപ്രിന്‍റ്സ് സഹായിക്കുമെന്ന് ആമസോൺ അലക്സ സ്കിൽ കൺട്രി മാനേജർ ദിലീപ് ആർ.എസ് പറഞ്ഞു

ബംഗലൂരു : അലെക്സയുടെ പ്രതികരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമായി ആമസോൺ അലെക്സ സ്കിൽ ബ്ലൂപ്രിന്‍റ്സ് ഇന്ത്യയിലും. വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ കസ്റ്റമൈസേഷന് സാധിക്കുന്ന ടെംപലേറ്റാണ് ഇതിനായുള്ളത്. ഉദാഹരണത്തിന് അലക്സ ലോകത്തിലെ ഏറ്റവും മികച്ച രാജ്മാ കറി ഉണ്ടാക്കുന്നത് ആരാണെന്നോ, അലെക്സാ ഡാഡിയുടെ കഥ പറയൂ എന്നീ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും കസ്റ്റമൈസ് ചെയ്യാം.  കുടുംബങ്ങൾക്കായാണ് പ്രത്യേകമായ ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്

കൂടുതൽ വിവരങ്ങൾ നൽകാനും വ്യത്യസ്തമായ അനുഭവം ഉപയോക്താക്കൾക്ക് പകരുന്നതിനും അലെക്സ സ്കിൽ ബ്ലൂപ്രിന്‍റ്സ് സഹായിക്കുമെന്ന് ആമസോൺ അലക്സ സ്കിൽ കൺട്രി മാനേജർ ദിലീപ് ആർ.എസ് പറഞ്ഞു.  വ്യക്തിപരമായും കുടുംബത്തിനാകമാനവും പുതിയ വിനോദ അവസരമായിരിക്കും ഇത് നൽകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഓരോരുത്തരുടെയും വ്യക്തിപരമായ നൈപുണ്യങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുന്നതിനും അലെക്സ സ്കിൽ ബ്ലൂപ്രിന്റ്സ് സഹായിക്കും. ഇത് പിന്നീട് വാട്സ്ആപ്പ്, ഇ മെയിൽ,സോഷ്യൽ മീഡിയ എന്നിവ വഴി കൈമാറുകയും ചെയ്യാം

അലെക്സ സ്കിൽ ബ്ലൂപ്രിന്റ്സ് വെബ്സൈറ്റായ blueprints.amazon.in എന്ന വെബ്സൈറ്റിൽ നിന്നും ബ്ലൂപ്രിന്റ് ടെംപ്ലേറ്റ് ലഭിക്കും.  നേരത്തെ തയ്യാറാക്കിയ കസ്റ്റമൈസേഷൻ ഒറ്റ ക്ലിക്കിലൂടെ തിരഞ്ഞെടുക്കാം. ഇതിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. ഫൺ & ഗെയിംസ്, അറിവ്, വീട്, കഥ പറയൽ എന്നീ വിഭാഗങ്ങളിലായി 30 ടെംപ്ലേറ്റുകളാണ് അലെക്സ സ്കിൽ ബ്ലൂപ്രിന്റ്സിൽ ഉള്ളത്. 

കപ്പിൾ ക്വിസ്, ലോകത്തിലെ ഏറ്റവും നല്ല ഡാഡി, ഏറ്റവും നല്ല അമ്മ, ഫാമിലി തമാശകൾ തുടങ്ങിയവയാണ് ഫൺ & ഗെയിംസ് വിഭാഗത്തിലുള്ളത്.  ക്വിസ്, ക്വിസ് കേൾക്കൽ എന്നിവയാണ് അറിവ് വിഭാഗത്തിലുള്ളത്

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?