പബ്ജി ഗെയിമിന് വലിയ അപ്ഡേഷന്‍

Published : Feb 22, 2019, 09:12 AM IST
പബ്ജി ഗെയിമിന് വലിയ അപ്ഡേഷന്‍

Synopsis

റെസിഡന്‍റ്  ഈവിള്‍ 2 ഗെയിമുമായി സഹകരിച്ചാണ് ടെന്‍സന്‍റ് ഗെയിംസ് സോംബി മോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി കളിക്കാര്‍ക്ക് മറ്റുകളിക്കാരെ നേരിടുന്നതിനൊപ്പം സോംബികളേയും നേരിടേണ്ടി വരും

ദില്ലി: പബ്ജി മൊബൈല്‍ ഗെയിമിന്‍റെ പുതിയ അപ്ഡേഷന്‍ എത്തി. മികച്ച ഫീച്ചറുകളുമായി 436 എംബി വലിപ്പമുള്ള അപ്ഡേറ്റാണ് ആന്‍ഡ്രോയിഡില്‍ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ 'സ്ണ്‍സെറ്റ്' എന്ന് പേരിട്ടിരുന്ന സോംബി മോഡിന് ഇപ്പോള്‍ 'സര്‍വൈവ് ടില്‍ ഡൗണ്‍' എന്നാണ് പേര്. 

റെസിഡന്‍റ്  ഈവിള്‍ 2 ഗെയിമുമായി സഹകരിച്ചാണ് ടെന്‍സന്‍റ് ഗെയിംസ് സോംബി മോഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി കളിക്കാര്‍ക്ക് മറ്റുകളിക്കാരെ നേരിടുന്നതിനൊപ്പം സോംബികളേയും നേരിടേണ്ടി വരും. റസിഡന്‍റ് ഈവിള്‍ 2 വുമായി സഹകരിച്ചുള്ള ഉദ്യമമായതിനാല്‍ റസിഡന്റ് ഈവിളിന്‍റെ മെയിന്‍ മെനുവും പശ്ചാത്തല സംഗീതവുമാണ് പബ്ജി ഗെയിമിനുണ്ടാവുക. 

ആര്‍കേഡ് മോഡില്‍ സാന്‍ഹോക്ക് മാപ്പ് കളിക്കാനും ഇനി സാധിക്കും.  'സര്‍വൈവ് ടില്‍ ഡൗണ്‍' മോഡിനെ കൂടാതെ വിക്കെന്‍ഡി മാപ്പില്‍ മൂണ്‍ ലൈറ്റ് വെതര്‍ അവതരിപ്പിച്ചു. നിലവില്‍ ഇറംഗല്‍ മാപ്പില്‍ ലഭ്യമായിട്ടുള്ള രാത്രികാല പശ്ചാത്തലത്തിന് സമാനമാണിത്. ർ

ഇതോടെ വികെന്‍ഡിയില്‍ പൂര്‍ണ ചന്ദ്രനുള്ള രാത്രി പശ്ചാത്തലമായി വരും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗെയിം അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

PREV
click me!

Recommended Stories

ഇനി കളി കാര്യമാവും; ചാറ്റ് ജിപിടി നിങ്ങളുടെ പ്രായം കണ്ടെത്തും! പുതിയ സുരക്ഷാ മാറ്റങ്ങളുമായി ഓപ്പൺ എഐ
ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്, എഐ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്