Latest Videos

ഓഗ്മെന്‍റ് റിയാലിറ്റി കരുത്തുമായി ഗൂഗിള്‍ മാപ്പ്

By Web TeamFirst Published Feb 20, 2019, 2:36 PM IST
Highlights

ഇപ്പോള്‍ വലിയ പ്രോജക്ടുകളിലും, ടിവി സ്ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്‍റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് പുതിയ ഗൂഗിള്‍ മാപ്പിന്‍റെ പ്രധാന പ്രത്യേകതയാകുന്നത്

സന്‍ഫ്രാന്‍സിസ്കോ:  ഓഗ്മെന്‍റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് വന്‍ പരിഷ്കാരത്തിന് ഗൂഗിള്‍ മാപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഗൂഗിള്‍ നടത്തിയിരുന്നു. ഗൂഗിള്‍ ഡെലവപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ നടത്തിയ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി മാപ്പ് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പുതിയ രൂപത്തിലുള്ള ഗൂഗിള്‍ മാപ്പ് സേവനം ലഭ്യമാക്കുന്നത്. 

ഗൂഗിള്‍ മാപ്പ് കോണ്‍ട്രിബ്യൂട്ടര്‍മാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ ഡെവലപ്പര്‍മാര്‍ക്ക് എന്നിവര്‍ക്കാണ് ഗൂഗിള്‍ മാപ്പ് ഈ സേവനം നല്‍കുന്നത്. ഇപ്പോള്‍ വലിയ പ്രോജക്ടുകളിലും, ടിവി സ്ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്‍റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് പുതിയ ഗൂഗിള്‍ മാപ്പിന്‍റെ പ്രധാന പ്രത്യേകതയാകുന്നത്. അതിനാല്‍ തന്നെ വലിയൊരു ജന വിഭാഗത്തിന് ജീവിതത്തില്‍ ആദ്യമായി അനുഭവിക്കാന്‍ കഴിയുന്ന ഓഗ്മെന്‍റ് റിയാലിറ്റി അനുഭവമായിരിക്കും ഇതെന്നാണ് വിവരം.

ഇപ്പോള്‍ പ്രധാനമായും ഗൂഗിള്‍ മാപ്പില്‍ വരുന്ന മാറ്റം കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടിയാണ്. ഫോണ്‍ സ്‌ക്രീനില്‍ പതിവ് മാപ്പ് നാവിഗേഷന് പകരമായി ഡിജിറ്റല്‍ സ്ട്രീറ്റ് സൈനുകളും വെര്‍ച്വല്‍ ആരോകളും വച്ചാണ് പുതിയ നാവിഗേഷന്‍. ഏതു ഭാഗത്തേക്കാണ് തിരിയേണ്ടത് എന്ന് ഇപ്പോള്‍ ലൈഫ്റ്റ് റൈറ്റെന്ന് ഒക്കെ കാണിക്കും എങ്കില്‍ ഇനി ഡിജിറ്റല്‍ ആരോകള്‍ ഏത് ഭാഗത്തേക്ക് തിരിയണം എന്ന് കാണിച്ചുതരും. 

ഉപയോക്താക്കള്‍ തങ്ങള്‍ക്കു മുന്നില്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മാപ്പിന്‍റെ ഓഗ്‌മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ ഓണാകും. ഡിജിറ്റല്‍ ആരോകള്‍ നിങ്ങള്‍ക്ക് വഴി കാട്ടുന്നതിനാല്‍ പെട്ടെന്ന് ഫോണ്‍ നോക്കി അത് തിരിച്ചുവയ്ക്കാം. അതിനാല്‍ ഫോണ്‍ നോക്കി നടന്ന് വീഴും എന്ന ആശങ്കയും വേണ്ട. ലെഫ്റ്റ് റൈറ്റ് എതാണെന്ന് സംശയമുള്ളവര്‍ക്കും ഈ മാപ്പ് സാങ്കേതിക വിദ്യ എളുപ്പമാണെന്ന് തര്‍ക്കം കാണില്ല. അധികം വൈകാതെ ഓഗ്മെന്‍റ് റിയാലിറ്റ് ലോഡ് ആയ ആപ്പുകള്‍ കാര്‍ ഓടിക്കുന്നവര്‍ക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

click me!