
ന്യൂഡൽഹി: റിലയൻസ് ജിയോക്ക് തിരിച്ചടിയായി ടെലികോം അൺതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട്. ട്രായിയുടെ ഫോർ ജി ഡൗൺലോഡിങ്ങ് സ്പീഡ് സംബന്ധിച്ച പുതിയ റിപ്പോർട്ടിലാണ് ജിയോക്ക് തിരിച്ചടിയാവുന്ന പരാമര്‍ശമുള്ളത്. ജനുവരിയിൽ ജിയോയുടെ ഡൗൺലോഡിങ്ങ് സ്പീഡിൽ വൻ കുറവുണ്ടായായതായിട്ടാണ് ട്രായിയുടെ റിപ്പോർട്ട്.
ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള നെറ്റ്വർക്ക് എയർടെല്ലാണ്. 11 എം.ബി.പി.എസാണ് എയർടെല്ലിന്‍റെ ശരാശരി ഡൗൺലോഡിങ് വേഗത. എന്നാൽ ജിയോക്ക് 8.456 എം ബി പി എസ് വേഗത മാത്രമാണുള്ളത്.
എയർടെല്ലിന്‍റെ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യുമ്പോൾ ഉയർന്നതായും ജിയോയുടെ വേഗതയിൽ വൻ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഡിസബറിൽ ജിയോക്ക് 18 എം.ബി.പി.എസ് വേഗതയാണ് ഉണ്ടായിരുന്നത്.
മറ്റ് പ്രമുഖ സേവനദാതാക്കളായ വോഡഫോൺ, ഐഡിയ എന്നിവരുടെ ഡൗൺലോഡിങ്ങ് സ്പീഡിലും വർധന രേഖപ്പെടുത്തി. എന്നാല്‍ ഫോർ ജി അപ്ലോഡ് സ്പീഡിലും ജിയോ തിരിച്ചടി നേരിട്ടു. ജിയോയുടെ അപ്ലോഡ് സ്പീഡ് കഴിഞ്ഞ മാസത്തേക്കാൾ കുറവാണ്. എന്നാൽ എയർടെല്ലിന്‍റെ ഫോർ ജി അപ്ലോഡ് സ്പീഡ് വർധിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam