2 കോടി കോളുകള്‍ തടസ്സപ്പെടുത്തി ഏയര്‍ടെല്ലിനെതിരെ ജിയോ

By Web DeskFirst Published Sep 19, 2016, 3:08 AM IST
Highlights

ദില്ലി: പ്രതിദിനം 2 കോടി കോളുകള്‍ തടസ്സപ്പെടുന്നുവെന്ന പരാതിയുമായി റിലയന്‍സ് ജിയോ. നെറ്റ്‌വര്‍ക്കുകള്‍ പങ്കുവെയ്ക്കുന്നതിനായി എയര്‍ടെല്ലിന് ആവശ്യമായ ഇന്‍റര്‍കണക്ഷന്‍ പോയിന്‍റുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കോളുകള്‍ തടസ്സപ്പെടുന്നത്. ഉടമ്പടിയില്‍ പറയുന്നതിനേക്കാള്‍ അധികം ഇന്‍റര്‍കണക്ഷന്‍ പോയിന്‍റുകള്‍ ജിയോക്കായി ഉടന്‍ അനുവദിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജിയോയുടെ പ്രതികരണം. 

ഇന്‍റര്‍കണക്ഷന്‍ പോയിന്റുകള്‍ അനുവദിക്കാനുള്ള എയര്‍ടെല്‍ തീരുമാനത്തെ ജിയോ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍ എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്ന ഇന്റര്‍കണക്ഷന്‍ പോയിന്റുകളുടെ എണ്ണം ഇരു നെറ്റ്‌വര്‍ക്കുകള്‍ക്കിടയിലുമുള്ള സുതാര്യമായ പ്രവര്‍ത്തനത്തിന് വേണ്ടതെങ്കിലും കുറവാണെന്ന് ജിയോ പറയുന്നു. മൊത്തം ആവശ്യമായതിന്റെ നാലില്‍ ഒരു ഭാഗം കണക്ഷന്‍ പോയിന്റുകളെ എയര്‍ടെല്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളു. 

ട്രായ് ഇടപ്പെട്ടപ്പോഴാണ് എയര്‍ടെല്‍ ഇന്റര്‍കണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ തയ്യാറായത്. എന്നാല്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും ലൈസന്‍സ് നിബന്ധനപ്രകാരം കമ്പനി അത് സ്വയമേ ചെയ്യേണ്ടതായിരുന്നെന്നുമാണ് ജിയോയുടെ അഭിപ്രായം.

click me!