
റിലയന്‍സ് ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്‍കുന്നു. ഹോളി സമയം പ്രമാണിച്ചാണ് ഈ ഫ്രീ ഡാറ്റ ലഭിക്കുന്നത് എന്ന് പറയുന്നെങ്കിലും അതില്‍ സ്ഥിരീകരണമില്ല. മാര്‍ച്ച് 27 നുള്ളില്‍ ഉപയോഗിച്ച് തീര്‍ക്കണം എന്ന നിബന്ധനയിലാണ് 10 ജിബി ഡാറ്റ ലഭിക്കുന്നത്. അതേ സമയം ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഡാറ്റ നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്.
1299 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഡാറ്റ അക്കൗണ്ടില്‍ ക്രഡിറ്റായതായി ചിലര്‍ പറയുന്നുണ്ട്. ഇതിന് പുറമേ മൈ ജിയോ ആപ്പിലും ചിലര്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജിയോയുടെ ഡെയ്വലി ഡാറ്റ ലിമിറ്റ് കഴിഞ്ഞ ശേഷം മാത്രമേ ഈ അധിക ഡാറ്റ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 149 ഓഫര്‍ ചെയ്ത ഒരു വ്യക്തിക്ക് തന്‍റെ ഡെയ്ലി ലിമിറ്റായ 1.5 ജിബി കഴിഞ്ഞാല്‍ മാത്രമേ 10 ജിബി ഉപയോഗിക്കാന്‍ സാധിക്കൂ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam