ഇപ്പോൾ 'പാസ്വേഡ്' ആണ് ബെസ്റ്റ്; ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ഏതാണെന്ന് അറിയേണ്ടേ!

Published : Nov 17, 2022, 03:22 AM ISTUpdated : Nov 17, 2022, 03:23 AM IST
  ഇപ്പോൾ 'പാസ്വേഡ്' ആണ് ബെസ്റ്റ്; ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് ഏതാണെന്ന് അറിയേണ്ടേ!

Synopsis

ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്. 2022 ലും പാസ്വേഡിന്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടക്കുന്ന സമയത്തും ആളുകൾ അശ്രദ്ധ കാണിക്കുന്നുണ്ട്. 

QWERTY , 123456 ഇതൊന്നുമല്ല  ‘password’ ആണ് ഇക്കുറി രാജാവ്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘password’. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്. 2022 ലും പാസ്വേഡിന്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടക്കുന്ന സമയത്തും ആളുകൾ അശ്രദ്ധ കാണിക്കുന്നുണ്ട്. സുരക്ഷിതമായ പാസ്വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്ന് തന്നെയാണ് പഠന റിപ്പോർട്ടുകളും പറയുന്നത്. 

ഇത്തരത്തിൽ ഊഹിച്ച് കണ്ടുപിടിക്കാവുന്ന പാസ്വേഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന  ഉണ്ടാകുന്നുണ്ട്. ഹാക്കർമാരുടെ പണി ഇത് എളുപ്പത്തിലാക്കുമെന്ന് ഉപയോക്താക്കൾ ഓർക്കുന്നില്ല. നോഡ്പാസിന്റെ (NordPass) 2022-ലെ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളെ കുറിച്ച് പറയുന്നുണ്ട്. പട്ടിക അനുസരിച്ച് ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ട്. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) എന്ന വാക്കാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്. 123456, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy  എന്നിവയാണ് പട്ടികയിലെ ബാക്കിയുള്ള പാസ്വേഡ്. 

ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളോളം ഗവേഷണം നടത്തിയിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 എന്നീ പാസ്‌വേഡുകളും നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.  പല രാജ്യങ്ങളിലും പാസ്വേഡിന്റെ കാര്യത്തിൽ സമാനമായ ട്രെൻഡുകളുണ്ട്.വ്യത്യസ്ത പാസ്‌വേഡുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യ. നിലവിലെ മുൻനിര പാസ്‌വേഡുകളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം ദുർബല പാസ്വേഡുകൾക്ക് എതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്. ഇത്തരം പാസ്വേഡുകൾ തകർക്കാൻ ഹാക്കർമാർക്ക് അധികം സമയം വേണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ഇന്ത്യയിലെ  200ൽ 62 പാസ്‌വേഡുകളും കേവലം ഒരു സെക്കൻഡ് കൊണ്ട് ഹാക്ക് ചെയ്യാം. ആഗോളതലത്തിലെ 84.5 ശതമാനമാണിതെന്ന് ഓർക്കണം. നേരത്തെ ഏറ്റവും ശക്തമായ പാസ് വേഡ് വരെ ഹാക്കർമാർ ചോർത്തി എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്വേഡ് മാനേജറുമാരാ യലാസ്റ്റ്പാസിനാണ് ( LastPass) അന്ന് പണി കിട്ടിയത്. 

Read Also: ഉപഗ്രഹ അധിഷ്ഠിത എസ്ഒഎസ് ലോകത്ത് ഒരു ഫോണിലും ഇല്ലാത്ത സൌകര്യം ഐഫോണ്‍ 14ല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.!

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്