ഉപഗ്രഹ അധിഷ്ഠിത എസ്ഒഎസ് ലോകത്ത് ഒരു ഫോണിലും ഇല്ലാത്ത സൌകര്യം ഐഫോണ്‍ 14ല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.!

By Web TeamFirst Published Nov 16, 2022, 6:26 PM IST
Highlights

ഉപഗ്രഹം വഴി ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ പങ്കിടാനും കഴിയും, യുഎസിലും കാനഡയിലും സേവനം ഇപ്പോൾ തത്സമയമാണെന്ന് ആപ്പിള്‍ അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, യുകെ എന്നിവിടങ്ങളിൽ ഡിസംബറിൽ ഈ ഫീച്ചര്‍ എത്തും എന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന.

ന്യൂയോര്‍ക്ക്; ആപ്പിളിന്റെ സാറ്റലൈറ്റ് അധിഷ്ഠിത എസ്ഒഎസ് സേവനം യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ ഐഫോൺ 14 ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. സെല്ലുലാർ നെറ്റ്‌വർക്കുകളോ വൈഫൈയോ ലഭിക്കാത്ത സ്ഥലങ്ങളില്‍ അകപ്പെട്ടുപോയവര്‍ക്ക് അടിയന്തര എസ്ഒഎസ് സന്ദേശം അയയ്‌ക്കാൻ ഈ സേവനം ഉപകാരപ്പെടും. ഇതിനായി ഒരു സാറ്റലൈറ്റ് നെറ്റ്‌വർക്ക് ഉപയോഗിക്കാന്‍ ഐഫോണ്‍ 14ലെ ഈ ഫീച്ചര്‍ വഴി സാധിക്കും.

ഉപഗ്രഹം വഴി ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ പങ്കിടാനും കഴിയും, യുഎസിലും കാനഡയിലും സേവനം ഇപ്പോൾ തത്സമയമാണെന്ന് ആപ്പിള്‍ അറിയിച്ചു. ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, യുകെ എന്നിവിടങ്ങളിൽ ഡിസംബറിൽ ഈ ഫീച്ചര്‍ എത്തും എന്നാണ് ആപ്പിള്‍ നല്‍കുന്ന സൂചന.

ഐഫോൺ 14 ലൈനപ്പിലെ എല്ലാ വേരിയന്റുകളിലും സേവനം ലഭിക്കും. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം അടിയന്തര സന്ദേശമായി നിർണായക വിവരങ്ങൾ അയയ്ക്കാൻ ഇത് വഴി സാധിക്കും എന്നാണ് ആപ്പിള്‍ പറയുന്നത്.  
അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോൾ സെന്ററുകളായ പബ്ലിക് സേഫ്റ്റി ആൻസറിംഗ് പോയിന്റുകളിലേക്കാണ് (പിഎസ്എപി) ഈ ഫീച്ചര്‍ ഉപയോക്താവിനെ ബന്ധിപ്പിക്കുക.  പരിശീലനം ലഭിച്ച പ്രൊഫഷണലുകളും സ്പെഷ്യലിസ്റ്റുകളും ഉള്ള റിലേ സെന്ററുകള്‍ ഈ ഫീച്ചറിനായി ആപ്പിള്‍ ഒരുക്കും. 

“ഒറ്റപ്പെട്ട അവസ്ഥയില്‍ വലിയൊരു സഹായിയായി ആപ്പിള്‍ ഐഫോണ്‍ 14 മാറുന്നു എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രധാന പ്രത്യേകത. എന്ത് അപകടത്തിലും ഇത് ഉപയോക്താവിന് പ്രയോജനമാകും” ആപ്പിളിന്റെ വേൾഡ് വൈഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക് പറഞ്ഞു.

“നിലവിൽ ഈ സംവിധാനത്തിനായി അടിസ്ഥാന സൌകര്യം കെട്ടിപ്പടുക്കുന്നതിനൊപ്പം, ഈ സേവനത്തിന് സാങ്കേതിക വെല്ലുവിളികളെ നേരിടാനും, ഇതിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും ഞങ്ങളുടെ ടീമുകൾ അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒ‌എസ് ഐഫോൺ 14 ലൈനപ്പിൽ മാത്രം ലഭ്യമാകുന്ന ഒരു മികച്ച സേവനമാണ്, കൂടാതെ ഐഫോണ്‍ ഉപഭോക്താക്കൾക്ക് കുറച്ച് ഏത് അടിയന്തരഘട്ടത്തിലും സമാധാനം നല്‍കുന്ന ഫീച്ചറാണ് ഇത്” ജോസ്വിയാക് കൂട്ടിച്ചേർത്തു.

മെറ്റ ഇന്ത്യ തലവന് പിന്നാലെ വാട്സ്ആപ്പ് തലവനും; സക്കർബർഗിനെ അമ്പരപ്പിച്ച് ഇന്ത്യക്കാരുടെ രാജി

സ്വകാര്യതയെക്കുറിച്ച് വലിയ വര്‍ത്തമാനം പറയുന്ന ആപ്പിള്‍ ചെയ്യുന്നത്; റിപ്പോര്‍ട്ട് പുറത്ത്.!

click me!