റിപ്പബ്ലിക് ദിന സുരക്ഷ; കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയുന്ന എഐ കണ്ണടയുമായി ദില്ലി പൊലീസ്

Published : Jan 26, 2026, 12:25 PM IST
ai smart glasses delhi republic day security 30000 police frs technology

Synopsis

കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയും, റിപ്പബ്ലിക് ദിനത്തിൽ ദില്ലി പൊലീസ് ധരിക്കുന്നത് പ്രത്യേക എഐ കണ്ണട. ഈ കണ്ണടയുടെ പ്രത്യേകതകള്‍ വിശദമായി അറിയാം. 

ദില്ലി: 77-ാം റിപ്പബ്ലിക് ദിനത്തില്‍ ദില്ലി പൊലീസ് ദില്ലിയിലെ തെരുവുകളിൽ പട്രോളിംഗ് നടത്തുക സാധാരണ ഗ്ലാസുകൾക്ക് പകരം എഐ അധിഷ്‌ഠിത സ്‍മാർട്ട് ഗ്ലാസുകൾ ധരിച്ച്. ദില്ലി പൊലീസ് മുഖം തിരിച്ചറിയൽ സംവിധാനവും (FRS) തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന എഐ സ്‍മാർട്ട് ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. ആൾക്കൂട്ടത്തിൽ നിന്നും സംശയിക്കുന്നവരെ തത്സമയം തിരിച്ചറിയാൻ ഈ ഹൈടെക് ഗ്ലാസുകൾ സഹായിക്കും. തലസ്ഥാനത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ദില്ലി പൊലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ സ്‍മാർട്ട് ഗ്ലാസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഈ സ്‍മാർട്ട് ഗ്ലാസുകൾ കുറ്റവാളികൾ, നിരീക്ഷണത്തിലുള്ള മറ്റ് വ്യക്തികൾ എന്നിവരുടെ രേഖകൾ അടങ്ങിയ പൊലീസ് ഡാറ്റാബേസുകളുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഫീൽഡ് ഓഫീസർമാർക്ക് നൽകുന്ന മൊബൈൽ ഫോണുകളുമായി യോജിച്ച് ഈ ഗ്ലാസുകൾ പ്രവർത്തിക്കും. ഒരു വ്യക്തിയെ സ്‍കാൻ ചെയ്യുമ്പോൾ, സിസ്റ്റം അവരുടെ മുഖം ഡാറ്റ ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നു. അപ്പോൾ ചില സിഗ്നലുകൾ ലഭിക്കും. ഒരു ഗ്രീൻ സിഗ്നൽ ആണ് ലഭിക്കുന്നതെങ്കിൽ ആ വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സൂചിപ്പിക്കുന്നു. അതേസമയം ഒരു റെഡ് അലേർട്ട് പൊലീസ് രേഖകളിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നു. ഈ സജ്ജീകരണം ഉദ്യോഗസ്ഥർക്ക് ഉടനടി വിവരങ്ങൾ നൽകാൻ സഹായിക്കുന്നു. തിരക്കേറിയ പ്രദേശങ്ങളിൽ മാനുവൽ പരിശോധനകളുടെ ആവശ്യകത ഈ ഹൈടെക്ക് ഗ്ലാസുകൾ കുറയ്ക്കുന്നു.

മുഖം തിരിച്ചറിയൽ സംവിധാനത്തിന് നിമിഷങ്ങൾക്കുള്ളിൽ മുഖങ്ങൾ തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുമെന്നും വർഷങ്ങളായി രൂപം മാറിയിട്ടുണ്ടെങ്കിൽപ്പോലും വ്യക്തികളെ തിരിച്ചറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഐഡന്‍റിറ്റികൾ കാര്യക്ഷമമായി പരിശോധിക്കുന്നതിന് ഈ സംവിധാനം തത്സമയ ചിത്രങ്ങളെ പഴയ ഫോട്ടോഗ്രാഫുകളുമായി താരതമ്യം ചെയ്യുകയും ചെയ്യും.

മുഖം തിരിച്ചറിയലിനു പുറമേ, സ്മാർട്ട് ഗ്ലാസുകളിൽ തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. മറഞ്ഞിരിക്കുന്ന ലോഹ വസ്‌തുക്കളെയോ സാധ്യതയുള്ള ആയുധങ്ങളെയോ കണ്ടെത്താൻ ഈ ഫീച്ചറിന് കഴിയും. ഇത് മറ്റൊരു സുരക്ഷാ പാളി കൂടി ചേർക്കുന്നു. വലിയ ആൾക്കൂട്ടങ്ങളെ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ ഈ ഹൈടെക്ക് ഗ്ലാസുകൾ ഉദ്യോഗസ്ഥരെ സഹായിക്കും. പ്രത്യേകിച്ച് പരമ്പരാഗത രീതിയിലുള്ള പരിശോധന അപര്യാപ്‌തമായ പ്രദേശങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.

ഈ സുരക്ഷാ ഗ്ലാസിൽ മൾട്ടി-ലെയർ ബാരിക്കേഡിംഗും ആറ് ലെയർ ചെക്കിംഗും ഫ്‌ളൈസ്‌കിംഗും ഉൾപ്പെടുന്നു. എഫ്‌ആർ‌എസ് ഉള്ളവ ഉൾപ്പെടെ ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ ദില്ലിയിൽ സ്ഥാപിച്ചിട്ടുണ്ട്. എഫ്‌ആർ‌എസ് ഘടിപ്പിച്ച മൊബൈൽ വാഹനങ്ങളും വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും. ഏത് തരത്തിലുള്ള സാഹചര്യത്തെയും നേരിടാൻ ദില്ലി പൊലീസ് തയ്യാറാണെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. ഒന്നിലധികം സുരക്ഷാ ഏജൻസികളുമായി ചേർന്ന് മോക്ക് ഡ്രില്ലുകൾ നടത്തുന്നുണ്ടെന്നും മൊത്തം വിന്യാസത്തിൽ 10,000 പേർ പ്രത്യേകമായി ദില്ലിയിൽ നിലയുറപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

18 വയസിന് താഴെയുള്ളവർക്ക് മെറ്റയുടെ ആപ്പുകളിൽ ഈ പ്രത്യേക ഫീച്ചർ ലഭിക്കില്ല, ഇതാണ് കാരണം
സ്‌നാപ്‌ചാറ്റില്‍ കുട്ടികള്‍ ആരുമായാണ് കൂടുതല്‍ ചാറ്റ് ചെയ്യുന്നതെന്ന് ഇനി മാതാപിതാക്കള്‍ അറിയും!