ഒരേ ആപ്പ്, ഒരേ അനുഭവം, പക്ഷേ ഐഫോണില്‍ മുടക്കേണ്ടിവന്നത് 13 ഇരട്ടി തുക! അനുഭവം പങ്കിട്ട് കുറിപ്പ്

Published : Nov 10, 2025, 03:35 PM IST
iOS vs Android

Synopsis

ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്പുകള്‍ക്കിടയിലെ വിലവ്യത്യാസം ലിങ്ക്‌ഡ്‌ഇനില്‍ പങ്കിട്ട് The Mavericks സ്ഥാപകനും സിഇഒയുമായ ചേതന്‍ മഹാജന്‍. ഐഫോണിലെ ആപ്പുകള്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതിന് മെച്ചമില്ലെന്ന് വിമര്‍ശനം.

ദില്ലി: ഐഫോണുകള്‍ വാങ്ങിയാല്‍ തീറ്റിപ്പോറ്റുക വലിയ ചിലവാണ് എന്ന് പലരും പറയാറുണ്ട്. ആന്‍ഡ്രോയ്‌ഡ് ആപ്പുകളേക്കാള്‍ വിലക്കൂടുതലുണ്ട് ഐഫോണുകളില്‍ ഉപയോഗിക്കുന്ന പല ഐഒഎസ് ആപ്പുകള്‍ക്കും എന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള തന്‍റെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് The Mavericks സ്ഥാപകനും സിഇഒയുമായ ചേതന്‍ മഹാജന്‍. ആന്‍ഡ്രോയ്‌ഡ് ആപ്പിനേക്കാള്‍ 13 മടങ്ങ് പണം മുടക്കിയാണ് താനൊരു ഐഒഎസ് ആപ്പ് വാങ്ങിച്ചത് എന്നാണ് ചേതന്‍ പറയുന്നത്. ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് ആപ്പുകള്‍ തമ്മിലുള്ള വില വ്യത്യാസത്തെ കുറിച്ചുള്ള ചേതന്‍ മഹാജന്‍റെ ലിങ്ക്‌ഡ്ഇന്‍ പോസ്റ്റ് ചര്‍ച്ചയാവുകയാണ്.

ഐഒഎസ് ആപ്പുകള്‍ക്ക് വന്‍ വില

ഈയടുത്ത് ഐഫോണില്‍ നിന്ന് ആ‍ന്‍ഡ്രോയ്‌ഡിലേക്ക് സ്വയം പറച്ചുനട്ടു ചേതന്‍ മഹാജന്‍. എന്നാല്‍ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ കയ്യിലെത്തിയപ്പോള്‍ അദേഹം ഒരു വലിയ പ്രശ്‌നം നേരിട്ടു. ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡിലേക്ക് മാറ്റാനാവുന്നില്ല. 20 ദിവസം സമയമെടുത്ത് ഒടുവില്‍ ഒരു തേഡ്-പാര്‍ട്ടി ആപ്പിന്‍റെ സഹായത്തോടെയാണ് ചേതന്‍ മഹാജന്‍ തന്‍റെ ഐഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്‌തത്. 2,499 രൂപ (ഒരു മാസം) മുടക്കി മൊബൈല്‍ട്രാന്‍സ് എന്ന ആപ്പ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഡാറ്റ പുത്തന്‍ ഫോണിലേക്ക് മൈഗ്രേറ്റ് ചെയ്യുകയായിരുന്നു അദേഹം. അതൊരു വലിയ തുകയാണെങ്കിലും വാട്‌സ്ആപ്പ് ചാറ്റുകളുടെ പ്രധാന്യം ആലോചിച്ചപ്പോള്‍ അത്രയും വലിയ തുക മുടക്കാന്‍ ചേതന്‍ മഹാജന്‍ തയ്യാറാവുകയായിരുന്നു.

സംഭവം, വിജയകരമായി തന്‍റെ പഴയ ഐഫോണില്‍ നിന്ന് പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ചേതന്‍ മഹാജന്‍ വാട്‌സ്ആപ്പ് ഡാറ്റകളെല്ലാം ട്രാന്‍സ്‌ഫര്‍ ചെയ്‌തെങ്കിലും അപ്പോഴാണ് ഞെട്ടിക്കുന്ന ഒരു കാര്യം പിടികിട്ടിയത്. മൊബൈല്‍ട്രാന്‍സിന്‍റെ ആന്‍ഡ്രോയ്‌ഡ് വേര്‍ഷന്‍ ആപ്പിന് വെറും 186 രൂപ മാത്രമേയുള്ളൂ. അതായത് മൊബൈല്‍ട്രാന്‍സ് ഐഫോണുകളില്‍ ഉപയോഗിക്കണമെങ്കില്‍ 13 ഇരട്ടി തുക മുടക്കണം. ഇതുതന്നെയാണ് മറ്റ് പല ആപ്പുകളുടെ കാര്യത്തിലും സംഭവിക്കുന്നതെന്ന് താരതമ്യ പട്ടിക സഹിതം ചേതന്‍ മഹാജന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം തുക ഐഒഎസ് ആപ്പുകള്‍ക്ക് നല്‍കുന്നത് കൊണ്ട് മറ്റ് ഗുണങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കുന്നു.

ഐഒഎസ്- ആന്‍ഡ്രോയ്‌ഡ് ആപ്പുകളുടെ വില വ്യത്യാസം

എക്‌സിന്‍റെ പ്രീമിയം വേര്‍ഷന്‍ ഒരു മാസം സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കില്‍ ഐഒഎസില്‍ 4,999 രൂപ നല്‍കണം. അതേസമയം ആന്‍ഡ്രോയ്‌ഡില്‍ 3,000 രൂപ മാത്രമേയുള്ളൂ. വില വ്യത്യാസം യൂട്യൂബ് പ്രീമിയത്തിലും കാണാം. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന് ഒരു മാസത്തേക്ക് ഐഒഎസില്‍ ഈടാക്കുന്നത് 195 രൂപയാണ്. എന്നാല്‍ ആന്‍ഡ്രോയ്‌ഡില്‍ നിരക്ക 149 രൂപ മാത്രമേയുള്ളൂ.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു