
ദില്ലി: സാംസങ് ഗാലക്സി നോട്ട് 8 പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസങ് ഇന്ത്യയുടെ വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. ബുക്ക് ചെയ്തവര്‍ക്ക് പിന്നീടുള്ള വിവരങ്ങള്‍ അതാത് സമയം അറിയിക്കും. പേര് ഈമെയില്‍ അഡ്രസ്, മൊബൈല്‍ നമ്ബര്‍, പിന്‍കോഡ് എന്നിവയാണ് ഗാലക്സി നോട്ട് 8 ബുക്കിങിനായി ആവശ്യമുള്ളത്.
ബുക്കിങ്ങിന് മേല്‍പറഞ്ഞ വിവരങ്ങള്‍ നല്‍കിയതിന് ശേഷം മനോഹരമായ ഡിസൈന്‍, വര്‍ധിപ്പിച്ച ബാറ്ററി ദൈര്‍ഘ്യം, മികച്ച ക്യാമറ, പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നുമുള്ള സംരക്ഷണം, മികച്ച ഗെയിമിങ് പെര്‍ഫോമന്‍സ്, മെച്ചപ്പെടുത്തിയ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം എന്നിവയില്‍ നിങ്ങൾ ഏതാണ് ഗാലക്സി നോട്ട് 8ല്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് തിരഞ്ഞെടുത്തതിന് ശേഷം ഗാലക്സിയുടെ പ്രൈവസി പോളിസ് അംഗീകരിക്കുക.
ശേഷം സാംസങില്‍ നിന്ന് തുടര്‍ന്നുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് സമ്മതമാണെന്ന് രേഖപ്പെടുത്തിയതിന് ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഫോണുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ വില്‍പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഗാലക്സി നോട്ട് 8ന്‍റെ വിപണിയിലെ മുഖ്യ എതിരാളി സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ 8 ആയിരിക്കും.
6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസിപ്ലേ, സ്‌നാപ് ഡ്രാഗണ്‍ 835ലും എക്‌സിനോസ് 8895 പ്രോസസറുകളില്‍ രണ്ട് വാരിയന്റുകള്‍. 6ജിബി റാമും 128 ജിബി സ്റ്റോറേജും, ഒപ്പം ബിക്‌സ്ബി സ്മാര്‍ട്ട് എഐ അസിസ്റ്റന്റും സ്മാർട്ട് ഫോണിലുണ്ടാവുമെന്നാണ് സൂചന
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam