
സാംസങ്ങ് എ സീരിസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ 5000 രൂപ വിലക്കുറവ്. സാംസങ്ങ് ഗ്യാലക്സി എ5 28,990 രൂപയ്ക്കും, സാംസങ്ങ് ഗ്യാലക്സി എ7 33,49 രൂപയ്ക്കായിരുന്നു ആദ്യം ഇന്ത്യയില്‍ ഇറക്കിയത്. എന്നാല്‍ പിന്നീട് ഇതിന്‍റെ വില യഥാക്രമം ഗ്യാലക്സി എ5ന് 26,900 ഗ്യാലക്സി എ7ന് 30,900 എന്ന രീതിയില്‍ സാംസങ്ങ് കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ 5000 രൂപ വിലക്കുറവ്. ഇതോടെ സാംസങ്ങ് ഗ്യാലക്സി എ5 22,900 രൂപയ്ക്കും, ഗ്യാലക്സി എ7 25,900 ആയിരിക്കും വില.
2017ലെ എഡിഷനാണ് വിലക്കുറവ്. ഈ വര്‍ഷം തുടക്കത്തില്‍ ലാസ്വേഗസ് കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോയിലാണ് ഈ ഫോണുകള്‍ പുറത്തിറക്കിയത്. ഗ്യാലക്സി എ5ന് 5.2 ഇഞ്ച് ഡിസ്പ്ലേയാണ്. ഇത് 1080 പി സൂപ്പര്‍ എഎംഒഎല്‍ഡി ഡിസ്പ്ലേയാണ്. 1.9 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ എക്സനോസ് 7880 പ്രോസ്സര്‍ ആണ് ഈ ഫോണിനുള്ളത്. 3ജിബിയാണ് റാം ശേഷി 32 ജിബി ഇന്‍റേണല്‍ മെമ്മറിയുമുണ്ട്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 256 ജിബിയായി വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജി സപ്പോര്‍ട്ടോടെയാണ് ഫോണ്‍. 16 എംപിയാണ് ഈ ഫോണിന്‍റെ ക്യാമറ ശേഷി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam