
സാംസങ് ഗാലക്സി നോട്ട് 8 പുറത്തിറങ്ങും മുമ്പ് സവിശേഷതകൾ വിവരിക്കുന്ന ബ്രോഷർ ഒാൺലൈനിൽ ചോർന്നു. ആഗസ്റ്റ് 23ന് ന്യൂയോർക്കിൽ പ്രത്യേക പരിപാടിയിൽ പുറത്തിറക്കാനിരുന്ന ഫോണിൻ്റെ ബ്രോഷർ ആണ് പുറത്തുപോയത്. ഫോൺ ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് പുറത്തിറങ്ങുന്നതെന്നാണ് ഇതിലുള്ള വിവരം.
കടും നീല കളറിലുള്ള ഫോൺ നോട്ട് 8ൽ ഇറങ്ങുന്നില്ലെന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന വിവരം. 6.3 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിൻ്റെ പ്രത്യേകത. സ്മാർട് എസ് പെൻ, ഐറിസ് സ്കാനർ, 2x സൂം ഡ്യുവൽ ക്യാമറ, വേഗതയേറിയ ചാർജിങ് തുടങ്ങിയവയെല്ലാം പുതിയ ഫോണിൻ്റെ സവിശേഷതകളാണ്.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്നതാണ് പുതിയ ഗാലക്സി നോട്ട് 8. പഴയ ഫോണിൽ നിന്ന് ഡാറ്റ പുതിയ േഫാണിേലക്ക് മാറ്റാൻ ആവശ്യമായ ആപ് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ഗാലക്സി നോട്ട് 8. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം 1440x 2960 റെസല്യൂഷനിലുള്ള 6.4 ഇഞ്ച് ഡിസ്പ്ലേയും ആൻഡ്രോയ്ഡ് 7.1.1 പതിപ്പും ഫോണിൽ ഉണ്ടാകുമെന്നായിരുന്നു.
2.3GHz ഒക്ടകോർ സാംസങ് എക്സിനോസ് 8 പ്രോസസർ, 6 ജിബി റാം, 64 ജിബി ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിൻ്റെ പ്രത്യേകതകൾ. 12 എം.പി പിൻകാമറയും 8 എം.പി സെൽഫി സ്നാപ്പർ മുൻകാമറയുമുണ്ടെന്നുമാണ് വിവരം. രണ്ട് കാമറയിലും ഫുൾ എച്ച്.ഡി (1920 x 1080) വീഡിയോ റെേക്കാർഡിങും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam