ഇന്ത്യ പിടിക്കാന്‍ സാംസങ്ങ് ഗ്യാലക്സി എം സീരിസ് വരുന്നു

By Web TeamFirst Published Jan 14, 2019, 3:13 PM IST
Highlights

ജനുവരി 28നായിരിക്കും ആദ്യത്തെ സാംസങ്ങ് ഗ്യാലക്സി എം സീരിസ് ഫോണ്‍ എത്തുക എന്നാണ് സാംസങ്ങിന്‍റെ തിങ്കളാഴ്ച ഇറങ്ങിയ വാര്‍ത്ത കുറിപ്പ് പറയുന്നത്

ദില്ലി: സാംസങ്ങ് ഗ്യാലക്സി എം സീരിസ് ഫോണുകള്‍ എത്തുന്നു. ബഡ്ജറ്റ് ഫോണുകളാണ് ഈ പരമ്പരയില്‍ ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാര്‍ ഇറക്കുക. ചൈനീസ് മൊബൈല്‍ ബ്രാന്‍റുകളുടെ ബഡ്ജറ്റ് ഫോണുകളുടെ കുത്തൊഴുക്കില്‍ ഇന്ത്യയില്‍ അടക്കം സാംസങ്ങിന് ഒന്നാം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് എന്ന സ്ഥാനം നഷ്ടമായിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ കൂടിയാണ് സാംസങ്ങിന്‍റെ എം സീരിസ് എത്തുന്നത്.

ജനുവരി 28നായിരിക്കും ആദ്യത്തെ സാംസങ്ങ് ഗ്യാലക്സി എം സീരിസ് ഫോണ്‍ എത്തുക എന്നാണ് സാംസങ്ങിന്‍റെ തിങ്കളാഴ്ച ഇറങ്ങിയ വാര്‍ത്ത കുറിപ്പ് പറയുന്നത്. യുവാക്കളെ ലക്ഷ്യം വച്ചാണ് ഈ ഫോണ്‍ എത്തുന്നത്. പവര്‍ഫുള്‍ ഡിസ്പ്ലേ, ക്യാമറ, ബാറ്ററിയും പ്രോസസ്സറും ഈ ഫോണില്‍ ലഭിക്കും എന്നാണ് സാംസങ്ങ് പറയുന്നത്. 

ആമസോണ്‍ ഇന്ത്യ വഴി എം സീരിസിലെ മൂന്ന് ഫോണുകളാണ് ഇന്ത്യയില്‍ സാംസങ്ങ് അവതരിപ്പിക്കുക. ഇത് തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ഇരട്ടിയാക്കുവാന്‍ സാധിക്കും എന്നാണ് സാംസങ്ങ് പ്രതീക്ഷിക്കുന്നത്. 2018 ആദ്യത്തെ രണ്ട് ക്വാര്‍ട്ടറുകളില്‍ സാംസങ്ങിന്‍റെ ഇന്ത്യന്‍ വിപണിയിലെ ഷെയറില്‍ ഇടിവ് ഉണ്ടാക്കിയിരുന്നു.

ഈ ഘട്ടത്തിലാണ് ബഡ്ജറ്റ് ഫോണ്‍ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാംസങ്ങ് തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിച്ച ശേഷം മാത്രമാണ് സാംസങ്ങ് ഈ ഫോണിന്‍റെ ആഗോള ലോഞ്ചിംഗ് നടത്തുന്നുള്ളു എന്നാണ് ലഭിക്കുന്ന വിവരം.

click me!