ബ്ലൂവെയിലിനെ പൊസറ്റീവായി നേരിടാം; ഇതാ പിങ്ക് വെയില്‍

Published : Aug 17, 2017, 12:18 PM ISTUpdated : Oct 05, 2018, 02:38 AM IST
ബ്ലൂവെയിലിനെ പൊസറ്റീവായി നേരിടാം; ഇതാ പിങ്ക് വെയില്‍

Synopsis

ദില്ലി: ബ്ലൂവെയില്‍ ഗെയിം ആണ് ഇപ്പോഴത്തെ ചൂടുള്ള വിഷയം. സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും മാത്രമല്ല സര്‍ക്കാറുകള്‍ പോലും ഈ ഇന്‍റര്‍നെറ്റ് വെല്ലുവിളിക്കെതിരെ ഉണര്‍ന്നു കഴിഞ്ഞു. എന്നാല്‍ സൈബര്‍ ലോകത്ത് ഇതിനെതിരെ പ്രതിരോധങ്ങള്‍ ഫലം കാണില്ലെന്നും വിദഗ്ധര്‍ക്ക് വാദമുണ്ട്. അതിനാല്‍ തന്നെ ബ്ലൂവെയിലിനെ പൊസറ്റീവായി നേരിടണം. അതിനുള്ള വഴിയാണ് പിങ്ക് വെയില്‍ എന്ന ഗെയിം.

ഈ വര്‍ഷം ഏപ്രിലില്‍ ബ്രസീലില്‍ ജന്മം കൊണ്ട പിങ്ക് വെയ്ല്‍ ഗെയിം കളിക്കാന്‍ ഫേസ്ബുക്കില്‍ മൂന്ന് ലക്ഷം പേരും ഇന്‍സ്റ്റാഗ്രാമില്‍ 45,000 പേരും ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പിങ്ക് വെയ്ല്‍ ഗെയിമില്‍ ബ്ലൂവെയില്‍ പോലെ 50 ഘട്ടങ്ങളാണുള്ളത്. സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണ് ബ്ലൂവെയിലിന്‍റെ ടാസ്‌കെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്ല്‍ മുന്നോട്ട് വയ്ക്കുന്നത്. 

ബ്ലൂവെയ്‌ലില്‍ ഗെയിമില്‍  സ്വന്തം കൈയില്‍ മുറിവുണ്ടാക്കി എഴുതാനും വരയ്ക്കാനും പറയുമ്പോള്‍ പിങ്ക് വെയ്‌ലില്‍ നിങ്ങള്‍ അയാളെ എത്ര സ്‌നേഹിക്കുന്നുവെന്ന് അയാളുടെ ശരീരത്തിലെവിടെയെങ്കിലും എഴുതുകയാണ് വേണ്ടത്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് മിണ്ടരുതെന്ന് ബ്ലൂവെയ്ല്‍ പറയുമ്പോള്‍ പിങ്ക് വെയ്‌ലില്‍ നിങ്ങളുമായി പിണങ്ങി നില്‍ക്കുന്ന ഒരാളോട് മാപ്പ് പറയാനോ മാപ്പ് സ്വീകരിക്കാനോ ആവശ്യപ്പെടും. 

ഫേസ്ബുക്കിലോ വാട്‌സാപ്പിലോ നിങ്ങള്‍ ബ്ലോക്ക് ചെയ്ത ഒരാളെ അണ്‍ഫ്രണ്ട് ചെയ്യുക, കൂടാതെ നിങ്ങള്‍ക്ക് അടുപ്പമുള്ള ഒരാളോട് നിങ്ങള്‍ അയാളെ എത്ര സ്‌നേഹിക്കുന്നുവെന്ന് പറയുക ഇതൊക്കെയാണ് പിങ്ക് വെയിലിലെ വിവിധ ടാസ്‌കുകള്‍. അവസാന ടാസ്‌കില്‍ സഹായം ആവശ്യമുള്ള ഒരാള്‍ക്ക് അല്ലെങ്കില്‍ മൃഗത്തിന് അത് ചെയ്തു കൊടുക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സന്നദ്ധസംഘടനയ്ക്ക് സംഭാവന നല്‍കുകയോ ചെയ്യണം.

മാനസികമായി തളര്‍ന്നവര്‍ക്ക് പോലും 50 ഘട്ടത്തിലൂടെ പുതുജീവിതം നല്‍കാന്‍ ഈ ഗെയിം സഹായിക്കും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്തായാലും ബ്ലൂവെയില്‍ കാരണം ഈ പൊസറ്റീവ് ഗെയിം ശ്രദ്ധയില്‍ എത്തുകയാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍