ഗ്യാലക്സി നോട്ട് 8 ന്‍റെ വില കുത്തനെ കുറച്ചു

Web Desk |  
Published : May 12, 2018, 08:01 PM ISTUpdated : Jun 29, 2018, 04:16 PM IST
ഗ്യാലക്സി നോട്ട് 8 ന്‍റെ വില കുത്തനെ കുറച്ചു

Synopsis

സാംസങ് അടുത്തിടെ അവതരിപ്പിച്ച ഗ്യാലക്സി നോട്ട് 8 ന്റെ വില കുത്തനെ കുറച്ചു

സാംസങ് അടുത്തിടെ അവതരിപ്പിച്ച ഗ്യാലക്സി നോട്ട് 8 ന്റെ വില കുത്തനെ കുറച്ചു. ഇന്ത്യയില്‍ എത്തുമ്പോള്‍ 74,400 രൂപ വിലയുണ്ടായിരുന്ന നോട്ട് 8 പേടിഎം മാള്‍ വഴി 59,900 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. പുറമെ പേടിഎം വഴി വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ്ബാക്കും നൽകുന്നുണ്ട്. ഇതോടെ 49,900 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം. 

പേടിഎമ്മിന്‍റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നെല്ലാം ഈ വിലയ്ക്ക് നോട്ട് 8 വാങ്ങാം. ക്യാഷ്ബാക്ക് തുക പേടിഎം വോലറ്റിൽ 12 ദിവസത്തിനകം ക്രെഡിറ്റാകും. ഇതോടൊപ്പം ഗ്യാലക്സി എസ്8 പ്ലസ്, ഗ്യാലക്സി എസ്8, ഗ്യാലക്സി എ8പ്ലസ് തുടങ്ങി മോഡലുകൾക്കും ഓഫർ നൽകുന്നുണ്ട്. 

6.3 ഇഞ്ച് ക്വാഡ് എച്ച്ഡി 14440x2960 പിക്‌സല്‍ ഡിസ്‌പ്ലേയോട് കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയാണ് ഫോണിന്‍റെ ഇന്റേണല്‍ സ്‌റ്റോറേജ്. കൂടുതല്‍ സ്‌റ്റോറേജിനായി മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്നതാണ്. 6 ജിബി റാമോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടിലാണ് ഗ്യാലക്‌സി നോട്ട് 8ന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 3300 എംഎഎച്ച് ശേഷിയാണ് ഫോണിന്റെ ബാറ്ററി കരുത്ത്. 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യമറ മുന്നിലും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട് കൂടിയ 12 മെഗാപിക്‌സലിന്‍റെ ഇരട്ടക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. 

ഐപി 68 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റൊരു പ്രധാന സവിശേഷത വയര്‍ലെസ് ചാര്‍ജിങ് പിന്തുണയാണ്. ഫോണ്‍ പൊട്ടിത്തെറിക്കില്ലെന്നും പൂര്‍ണ സുരക്ഷിതമാണെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ്  ഗ്യാലക്‌സി നോട്ട് 8ലൂടെ അവതരിപ്പിക്കുന്നുണ്ട്. 

സാംസങ് എസ്-പെന്‍ ഉപയോഗിച്ച് ഇതിലൂടെ സ്വന്തം കൈപ്പടയില്‍ സന്ദേശങ്ങള്‍ എഴുതിയോ ചിത്രങ്ങള്‍ വരച്ചോ സുഹൃത്തുക്കള്‍ക്ക് അയക്കാന്‍ സാധിക്കും. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍