ഗ്യാലക്സി  എസ് 3 ടാബ് ഇന്ത്യയില്‍

By Web DeskFirst Published Jun 20, 2017, 10:45 PM IST
Highlights

സാംസങ്ങിന്‍റെ പുതിയ ടാബ് ഇന്ത്യന്‍ വിപണിയിലും എത്തി. ഗ്യാലക്സി ടാബ് എസ് 3യാണ് ചൊവ്വാഴ്ച ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫിബ്രവരി അവസാനം നടന്ന  ബാഴ്സിലോന മൊബൈല്‍ കോണ്‍ഗ്രസിലാണ് ഈ ടാബ് ആഗോള തലത്തില്‍ ഇറങ്ങിയത്. ഗ്യാലക്സി എസ് 3 ടാബിന്‍റെ ഇന്ത്യന്‍ വില 47,990 രൂപയാണ്. ഒപ്പം എസ്.പെന്നും ലഭിക്കും.

9.7 ഇഞ്ച് ക്യൂഎക്സ്ജിഎ സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് എസ് 3 ടാബിനുള്ളത്. 64 ബിറ്റ് 2.15 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസ്സറാണ് ടാബിന്‍റെ പ്രവര്‍ത്തന  ശേഷി നിര്‍ണ്ണയിക്കുന്നത്. ഗെയിമിങ്ങ് പോലുള്ള കാര്യങ്ങള്‍ പര്യപ്തമാണ് ഈ ചിപ്പ് എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 4ജിബിയാണ് റാം ശേഷി, ഇന്‍റേണല്‍ മെമ്മറി 32 ജിബി, വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി 256 ജിബി

13 എംപി പ്രധാന ക്യാമറയും, 5എംപി ഫേസ്ക്യാമറയും ലഭിക്കും. 6000 എംഎഎച്ചാണ് എസ്3 ടാബിന്‍റെ ബാറ്ററിശേഷി. ഫിംഗര്‍പ്രിന്‍റെ റീഡറോടെയാണ് ഹോം ബട്ടണ്‍. പ്രമുഖ ഓണ്‍ലൈന്‍ ഡീലര്‍മാര്‍വഴിയും, ഓഫ് ലൈന്‍ ഷോപ്പുകള്‍ വഴിയും സാംസങ്ങ് എസ് 3 ടാബ് ഉടന്‍ വിപണിയില്‍ എത്തും.

click me!