സർവീസ് മറന്നാൽ എസി സ്വയം വിവരം അറിയിക്കും, 'സ്മാർട്ട് തിങ്സ് ഹോം കെയർ' സംവിധാനം അവതരിപ്പിച്ച് സാംസങ്

Published : Feb 12, 2026, 01:51 PM IST
Samsung

Synopsis

സർവീസ് ആവശ്യകത സ്വയം നിരീക്ഷിച്ച് കണ്ടെത്തി അറിയിക്കും, 2026 ബീസ്‌പോക് എഐ എസി ശ്രേണിക്കായി ‘സ്മാർട്ട് തിങ്സ് ഹോം കെയർ’ (SmartThings Home Care) സംവിധാനം അവതരിപ്പിച്ച് സാംസങ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്‍ട്രോണിക്സ് ബ്രാൻഡായ സാംസങ്, 2026-ലെ ബീസ്‌പോക് എഐ എയർ കണ്ടീഷണർ ശ്രേണിക്കായി പ്രത്യേക സർവീസ് മെയ്ന്റനൻസ് സംവിധാനമായ 'സ്മാർട്ട് തിങ്സ് ഹോം കെയർ' അവതരിപ്പിച്ചു. എസിയുടെ പ്രവർത്തനം സ്വയം നിരീക്ഷിച്ച് സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും ഉപഭോക്താക്കളെ അറിയിക്കുകയും വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കേടുപാടുകൾക്ക് മുൻകരുതലായി കൃത്യമായി ഇടവേളകളിൽ സർവീസ് മെയ്ന്റനൻസ് ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഉപയോഗാനുഭവം ഉറപ്പാക്കാനും ഇത് സഹായിക്കും

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ എസി പരിപാലനം പലപ്പോഴും വൈകിപ്പോവാറുണ്ട്. കൂളിംഗ് പ്രകടനം കുറഞ്ഞാലോ തകരാർ ഉണ്ടായാലോ മാത്രമാണ് എസി ഉപയോക്താക്കള്‍ പലരും സർവീസ് അഭ്യർഥന നൽകുന്നത്. ഈ സാഹചര്യം പരിഹരിക്കാനാണ് സ്മാർട്ട് തിങ്സ് ഹോം കെയർ തുടർച്ചയായ നിരീക്ഷണവും മുൻകരുതൽ സേവനവും നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ തിരിച്ചറിയാനും സർവീസ് അഭ്യർഥന നൽകാനും വേണ്ട സർവീസ് നടപടികൾക്കായി വേണ്ട ഫോളോ അപ്പുകൾ എസി സ്വയം ചെയ്യും.

കണക്റ്റഡ് സർവീസ് ഇക്കോസിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, തകരാറുകൾ സ്വയം കണ്ടെത്തി ഉപഭോക്താക്കളെ പുഷ് നോട്ടിഫിക്കേഷൻ വഴി അറിയിക്കുന്നു. ആവശ്യമായാൽ സർവീസ് സെന്ററുകൾക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നതിനാൽ ടെക്നീഷ്യൻമാർ ആവശ്യമായ സ്പെയർ പാർട്സുമായി തയ്യാറായി എത്തും. ഇതുവഴി ആദ്യ സന്ദർശനത്തിൽ തന്നെ പരിഹാരം ഉറപ്പാക്കുകയും സർവീസ് പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

സ്മാർട്ട് തിങ്സ് ഹോം കെയറിന്‍റെ പ്രധാന സവിശേഷതകൾ

  • എസി പ്രവർത്തനം നിരന്തരം നിരീക്ഷിച്ച് ഗ്യാസ് കുറവ്, ഫിൽട്ടർ മാറ്റം എന്നിവ പോലുള്ള സാധ്യതയുള്ള പ്രശ്നങ്ങൾ സ്വയം കണ്ടെത്തൽ.
  • പ്രശ്നം ഗുരുതരമാകുന്നതിന് മുൻപ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന മുൻകരുതൽ സേവനം.
  • ടെക്നീഷ്യൻമാർ മുൻകൂട്ടി പരിശോധന നടത്തി ആവശ്യമായ സ്പെയർ പാർട്സുമായി എത്തുന്നത്.
  • ആദ്യ സന്ദർശനത്തിൽ തന്നെ വേഗത്തിലുള്ള പരിഹാരം, ആവർത്തിച്ചുള്ള സർവീസ് സന്ദർശനങ്ങൾ ഒഴിവാക്കൽ.

സാംസങിന്‍റെ സ്മാർട്ട് തിങ്സ് ഹോം കെയർ സർവീസ്, 2026-ലെ ബീസ്‌പോക് എഐ എയർ കണ്ടീഷണർ ശ്രേണിയോടൊപ്പം സാംസങ് ഡോട്ട് കോം ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പച്ച മാറ്റിപ്പിടിക്കാം, ഇനി വാട്‍സ്ആപ്പ് ഐക്കണിന്‍റെ നിറവും തീമും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റാം
കീശ കീറാതെ വാങ്ങാം, ഓപ്പോ കെ14എക്സ് ഇന്ത്യയിൽ, വിലയും സവിശേഷതകളും വിശദമായി